നടി ഭാവന തമിഴിലേക്ക് തിരിച്ചെത്തുന്നു; ചിത്രം നിര്‍മ്മിക്കുന്നത് ഭര്‍ത്താവ് നവീന്‍

പതിമൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി ഭാവന തമിഴിലേക്ക് തിരിച്ചെത്തുന്നു.’ദ ഡോര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് ഭാവനയുടെ സഹോദരന്‍ ജയദേവാണ്. ചിത്രം നിര്‍മ്മിക്കുന്നത് ഭാവനയുടെ ഭര്‍ത്താവ് നവീന്‍ ആണ്. ഭാവനയുടെ പിറന്നാള്‍ ദിനമായ ജൂണ്‍ ആറിന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് ഭവനയ്ക്ക് വമ്പന്‍ സര്‍പ്രൈസ് ഒരുക്കുകയായിരുന്നു നവീനും ജയദേവും.

ജൂണ്‍ ഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറില്‍ നവീനും ഭാവനയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഭാവനയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴില്‍ ഒരുങ്ങുന്ന് സിനിമ നാലു ഭാഷകളിലായിരിക്കും റിലീസിന് എത്തുക. തെന്നിന്ത്യയിലെ മുന്‍നിര നായികയാണ് ഭാവന. ഒരിടവേളയ്ക്ക് ശേഷം അടുത്തിടെ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന് ചിത്രത്തിലൂടെയായിരുന്നു ഭാവന മലയാള സിനിമയിലേക്ക് എത്തിയത്.

അജിത്തിനൊപ്പം നായികയായി എത്തിയ ‘അസല്‍’ ആയിരുന്നു ഇതിന് മുന്‍പ് ഭാവന നായികയായി എത്തിയ തമിഴ് ചിത്രം.പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴിലേക്ക് ഭാവന തിരിച്ച് വരുന്നു എന്ന പ്രത്യേകത കൂടിയാണ് ‘ദ ഡോര്‍’ എന്ന ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News