ഫാൻസ്‌ ഷോ പോലും ഇല്ലാതെ ഫസ്റ്റ് ഡേ കളക്ഷനിൽ ടോപ് ടന്നിലെത്തിയ മമ്മൂക്ക, വട്ടം വെക്കാൻ ആരുണ്ട്? മാരാരുടെ തട്ട് താണ് തന്നെ ഇരിക്കുമെന്ന് സോഷ്യൽ മീഡിയ

മലയാള ചിത്രമായ ഒടിയനെയും അന്യഭാഷാ ചിത്രമായ കെ ജി എഫിനെയും പിന്തള്ളി വിജയ് ചിത്രം ലിയോ ജൈത്രയാത്ര തുടരുകയാണ്. എന്നാൽ മലയാള സിനിമയിലെ ആദ്യദിന സർവകാല റെക്കോർഡ് സ്വന്തമാക്കിയ ലിയോയെ പ്രശംസിക്കുന്നതിനോടൊപ്പം തന്നെ ഒരു ഫാൻസ്‌ ഷോ പോലുമില്ലാതെ ഫസ്റ്റ് ഡേ കളക്ഷനിൽ ടോപ് ടന്നിലെത്തിയ മമ്മൂക്കയ്ക്ക് വട്ടം വെക്കാൻ ആരുണ്ട് എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചോദിക്കുന്നത്. കേരള ബോക്സോഫീസിൽ 6.15 കോടിയാണ് ഫാൻസ്‌ ഷോ പോലുമില്ലാതെ മമ്മൂക്കയുടെ ഭീഷ്മപർവം നേടിയത്.

ALSO READ: ദുർഗാപൂജക്കെത്തിയ കാജോൾ തെന്നി വീണു, രക്ഷിക്കാൻ ഓടിയെത്തി മകൻ: സമൂഹ മാധ്യമങ്ങളിൽ വൈറലായി വീഡിയോ

മോഹൻലാൽ ചിത്രം ഒടിയൻ ഭീഷ്മയ്ക്കും മുകളിൽ ഉണ്ടെങ്കിലും ഫാൻസ്‌ ഷോകളിലൂടെയാണ് ചിത്രം ഉയർന്ന കളക്ഷൻ നേടിയതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഭീഷ്മപർവ്വം ഫാൻസ്‌ ഷോ ഇല്ലാതെയാണ് ആറു കോടിക്ക് മുകളിൽ നേടിയതെന്നും സോഷ്യൽ മീഡിയ വ്യക്തമാക്കുന്നു. 12 കോടി നേടിയാണ് അന്യഭാഷാ നടനായ വിജയ് ഇപ്പോൾ കേരളത്തിലെ എക്കാലത്തെയും മികച്ച ആദ്യദിന കളക്ഷൻ സ്വന്തമാക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News