ഭിന്ദ്രന്‍വാലേയുടെ മരണത്തിന് പിന്നാലെ പാകിസ്ഥാനിലേക്ക്; ഖാലിസ്ഥാനി ഭീകരന്‍ ഹൃദയാഘാതം മൂലം മരിച്ചു

ഖാലിസ്ഥാനി ഭീകരന്‍ ലക്ബീര്‍ സിംഗ് റോഡ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഇയാള്‍ ഭിന്ദ്രന്‍വാലയുടെ അനന്തരവനാണ്. ഭിന്ദ്രന്‍വാലയുടെ മരണത്തിന് പിന്നാലെ പാകിസ്ഥാനിലേക്ക്കടന്ന ഇയാള്‍ ഡിസംബര്‍ 2നാണ് മരിച്ചത്. 72 വയസായിരുന്നു.

ഖാലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്‌സിന്റെ തലവനായിരുന്നു ഇയാള്‍. ഇന്ത്യയ്‌ക്കെതിരെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നു ഇയാള്‍. ഇയാള്‍ ലാഹോറിലാണ് താമസിച്ചിരുന്നതെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ വ്യക്തമാക്കുന്നു.

ALSO READ: തട്ടിപ്പുകേസില്‍ ഹീര കണ്‍സ്ട്രക്ഷന്‍സ് എംഡി അറസ്റ്റില്‍

പഞ്ചാബിലേക്ക് ഇയാള്‍ മയക്കുമരുന്ന്, ആയുധങ്ങള്‍, സ്‌ഫോടക വസ്തുക്കള്‍, ടിഫിന്‍ ബോംബ് എന്നിവ കടത്തിയിരുന്നു. സംസ്ഥാനത്തെ പ്രമുഖ വ്യക്തികളെ കൊലപ്പെടുത്താനും ഇയാള്‍ പദ്ധതിയിട്ടിരുന്നു. ഒരിക്കല്‍ ആര്‍ഡിഎക്‌സുമായി നേപ്പാളില്‍ നിന്നും ഇയാള്‍ പിടികൂടിയപ്പോള്‍ പാകിസ്ഥാനില്‍ നിന്നാണ് അത് വാങ്ങിയതെന്ന് വെളിപ്പെടുത്തിയ സംഭവവും ഉണ്ടായി. 2021നും 2023നും ഇടയില്‍ റോഡിന് ബന്ധമുള്ള ആറു കേസുകളുടെ അടിസ്ഥാനത്തില്‍ എന്‍ഐഎ പഞ്ചാബിലെ മോഗയിലുള്ള ഇയാളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും പരിശോധനകള്‍ നടത്തുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration