ഭിവാണ്ടിയിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം എട്ടായി

മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ കെട്ടിട ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 8 ആയി ഉയർന്നു. രണ്ട് മൃതദേഹങ്ങളാണ് തിങ്കളാഴ്ച അവശിഷ്ടങ്ങൾക്കിടയിൽ നിന്നും കണ്ടെത്തിയത്.10 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിന് മുകളിൽ അടുത്തിടെ സ്ഥാപിച്ച മൊബൈൽ ടവറിന്റെ ഭാരം എടുക്കാൻ കഴിയാതെ പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

കെട്ടിട ഉടമ ഇന്ദ്രപാൽ പാട്ടീലിനെ പൊലീസ് അറസ്റ്റു ചെയ്തു. മനഃപൂർവമായ നരഹത്യ ഉൾപ്പെടെയുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഭിവാണ്ടി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ നവ്‌നാഥ് പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച താനെയിലെ ഭിവാണ്ടി വർധമാൻ കോംപ്ലക്‌സാണ് തകർന്നത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലും ഒന്നാം നിലയിലും ഗോഡൗണുകളുണ്ടായിരുന്നു. മുകളിലത്തെ നിലയിൽ നാല് കുടുംബങ്ങളാണ് താമസിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News