മഹാരാഷ്ട്രയിലെ താനെ ഭീവണ്ടിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ഡത്തനത്തിന് സഹായിക്കാനായി നായകളും.എന്‍ഡിആര്‍എഫ്, ടിഡിആര്‍എഫ്, പൊലീസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടയില്‍ ഡോഗ് സ്‌ക്വാഡിന്റെ സേവനവും ഉപയോഗിക്കുന്നുണ്ട്.
ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെയാണ് 10 പേരെ രക്ഷപ്പെടുത്താനായതെന്ന് എന്‍ഡിആര്‍എഫ് കമാന്‍ഡര്‍ ദീപക് തിവാരി പറഞ്ഞു. ഒരു പെണ്‍കുട്ടി അടക്കം നിരവധി പേരെ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും രക്ഷപ്പെടുത്തി.
കട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്. അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി ഉയര്‍ന്നു. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി തുടരുകയാണെന്ന് താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.
#WATCH| Bhiwandi building collapse: Canine squad carries out rescue operations pic.twitter.com/krj81iQbMA
— ANI (@ANI) April 30, 2023
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here