കൗണ്ട്ഡൗണുമായി ചിരഞ്ജീവി, ഭോലാ ശങ്കറിന്റെ ടീസര്‍ പുറത്ത്; പ്രതീക്ഷയോടെ ആരാധകര്‍

ചിരഞ്ജീവി നായകനാകുന്ന മെഹര്‍ രമേഷിന്റെ സംവിധാനത്തിലുള്ള’ഭോലാ ശങ്കര്‍’ എന്ന ചിത്രത്തിന്റ കൗണ്ട്ഡൗണ്‍ ടീസര്‍ പുറത്തുവിട്ടു. അജിത്ത് നായകനായ തമിഴ് ചിത്രം ‘വേതാള’ത്തിന്റെ തെലുങ്ക് റീമേക്കാണ് ചിരഞ്ജീവിയുടെ ‘ഭോലാ ശങ്കര്‍’.

‘വേതാളം’ എന്ന ചിത്രത്തില്‍ അജിത്ത് അഭിനയിച്ച കഥാപാത്രമായിട്ടാണ് ‘ഭോലാ ശങ്കറി’ല്‍ ചിരഞ്ജീവി എത്തുക. ആഗസ്റ്റ് 11നാണ് ചിത്രം റിലീസ് ചെയ്യുക. ചിരഞ്ജീവി നായകനാകുന്ന ചിത്രത്തിന്റെ കലാസംവിധായകന്‍ എ എസ് പ്രകാശ് ആണ്.

‘ഭോലാ ശങ്കറെ’ന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത് മാര്‍ത്താണ്ഡ് കെ വെങ്കടേഷു ചിത്രം നിര്‍മിക്കുന്നത് രമബ്രഹ്‌മം സുങ്കരയുമാണ്. ഡൂഡ്‌ലി ആണ് ചിരഞ്ജീവി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

ചിത്രത്തില്‍ തമന്നയാണ് ചിരഞ്ജീവിയുടെ നായികയായെത്തുന്നത്. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ചിരഞ്ജീവിയുടെ സഹോദരിയുടെ വേഷത്തിലും എത്തുമ്പോള്‍ വന്‍ പ്രതീക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News