കൈക്കൂലിക്കേസില്‍ അറസ്റ്റിലായ ഭൂരേഖ തഹസില്‍ദാര്‍ക്ക് സസ്പെന്‍ഷന്‍

കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം പിടികൂടിയ പാലക്കാട് ഭൂരേഖ തഹസില്‍ദാര്‍ക്ക് സസ്പെന്‍ഷന്‍. പാലക്കാട് ഭൂരേഖ തഹസില്‍ദാര്‍ പി സുധാകരനെയാണ് ജില്ലാ കളക്ടര്‍ സര്‍വ്വീസില്‍ നിന്ന് സസ്പെന്റ് ചെയ്തത്.

നഗരത്തിലെ മാള്‍ ഉടമയില്‍ നിന്ന് 50000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. പാലക്കാട് തഹസില്‍ദാറുടെ അതികചുമതലകൂടി സുധാകരനായിരുന്നു. മാളിന്റെ നിയമപ്രശ്നം പരിഹരിക്കാന്‍ 50,000 രൂപയാണ് അപേക്ഷകനില്‍ നിന്നും ഇയാള്‍ വാങ്ങിയത്.

Also Read : നെടുമ്പാശ്ശേരിയിൽ ഇനി പുതിയ ക്രിക്കറ്റ് സ്റ്റേഡിയം; ചെലവ് 750 കോടി

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കഞ്ചിക്കോട്ടെ സ്വകാര്യ മാളിന് കൈവശാവകാശ രേഖ തയ്യാറാക്കാനെത്തിയ വ്യവസായയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയ വിജിലന്‍സ് സുധാകരനെ പിടികൂടിയത്.

പണം കൈമാറുന്നതിനിടെ വിജിലന്‍സ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു. ഉദ്യോഗസ്ഥനെതിരെ നിരവധി പരാതികളുണ്ടായിരുന്നുവെന്ന് വിജിലന്‍സ് അറിയിച്ചു. ഹൈക്കോടതി ഉത്തരവ് സഹിതം ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചിട്ടും അര ലക്ഷം രൂപ കൈക്കൂലി ചോദിച്ച് വാങ്ങവെയാണ് തഹസീല്‍ദാര്‍ സുധാകരന്‍ പിടിയിലാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News