പച്ചക്കറി കച്ചവടക്കാരനെ കെട്ടിപ്പിടിച്ച് ഐപിഎസുകാരൻ! 14 വർഷം മുമ്പുള്ള സൗഹൃദത്തിന്‍റെ കഥ പറഞ്ഞ് മധ്യപ്രദേശ് ഡിഎസ്പിയുടെ വീഡിയോ

bhopal dsp video

തന്റെ ചെറിയ പച്ചക്കറി വണ്ടിക്ക് മുന്നിൽ പോലീസ് വാഹനം വന്നു നിന്നപ്പോൾ ഭോപ്പാലിലെ പച്ചക്കറി കച്ചവടക്കാരൻ സൽമാൻ ഖാൻ ഒന്ന് ഞെട്ടി. എന്നാൽ അദ്ദേഹം ശെരിക്കും ഞെട്ടിയത് അതിൽ നിന്നറങ്ങിവന്ന ഭോപാൽ ഡെപ്യൂട്ടി കമ്മീഷണർ തന്നെ കെട്ടിപ്പിടിച്ചപ്പോഴാണ്. ആദ്യം ഒന്ന് പകച്ചെങ്കിലും നിമിഷങ്ങൾക്കുള്ളിൽ ആളെ മനസിലായപ്പോൾ സൽമാനും ഹൃദയം തുറന്ന് ചിരിച്ചു.

മധ്യപ്രദേശ് ഡിഎസ്പി സന്തോഷ് കുമാർ പട്ടേലാണ് പതിനാലു വർഷം മുമ്പ് ജീവിതത്തിലെ ഇരുണ്ട നാളുകളിൽ തന്‍റെ വിശപ്പാറ്റിയ പച്ചക്കറി കച്ചവടക്കാരന്റെ ഹൃദയഹാരിയായ വീഡിയോ എക്സിൽ പങ്കുവച്ചത്.

“ഞാൻ സൽമാൻ ഖാനെ ഭോപ്പാലിൽ എഞ്ചിനീയറിംഗ് പഠനത്തിനിടെയാണ് കണ്ടുമുട്ടുന്നത്. പലപ്പോഴും ഒരു അത്താഴം പോലും വാങ്ങാൻ പറ്റാത്ത ഘട്ടമായിരുന്നു അത്. പക്ഷേ, പച്ചക്കറി കട നടത്തുന്ന സൽമാൻ അവൻ്റെ പച്ചക്കറികൾ എനിക്ക് സൗജന്യമായി തരുമായിരുന്നു. എല്ലാ രാത്രിയും വഴുതനയും തക്കാളിയും കൊണ്ട് എനിക്കു വേണ്ടി എന്തെങ്കിലും പാചകം ചെയ്ത് തരുമായിരുന്നു സൽമാനെന്നും വീഡിയോയ്ക്ക് അടിക്കുറിപ്പായി ഡിഎസ്പി എഴുതി.

ALSO READ; ദളിതര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചു; പിന്നാലെ വിഗ്രഹം എടുത്ത് മാറ്റി മേല്‍ ജാതിക്കാര്‍, സംഭവം കര്‍ണാടകയില്‍

പതിനാല് വർഷങ്ങൾക്ക് ശേഷം, ഞങ്ങൾ അപ്രതീക്ഷിതമായി കണ്ടുമുട്ടിയപ്പോളുണ്ടായ സന്തോഷത്തിനതിരില്ല. ദുഷ്‌കരമായ സമയങ്ങളിൽ കൂടെ നിന്ന ഒരാളെ മറക്കുന്നത് പാപമാണ് എന്നാണെന്‍റെ വിശ്വാസമെന്നും അദ്ദേഹം എ‍ഴുതി.

മധ്യപ്രദേശിലെ ദേവ്ഗാവ് എന്ന ചെറിയ ഗ്രാമത്തിൽ നിന്നുള്ള കൂലിപ്പണിക്കാരുടെ മകനായ സന്തോഷ് കുമാർ പട്ടേൽ, കടുത്ത ദാരിദ്ര്യവും കഷ്ടപ്പാടുകളും നേരിട്ടാണ് 2017-ൽ എംപിപിഎസ്‌സിയിൽ 22 ആം റാങ്ക് കരസ്ഥമാക്കിയത്.  എഞ്ചിനീയറിങ്ങിൽ ഉന്നത വിജയം നേടിയ ശേഷമാണ് അദ്ദേഹം പോലീസ് സർവീസിൽ ചേരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News