1984 ഡിസംബർ 2-3 തീയതികളിലാണ് ലോകത്തെ തന്നെ നടുക്കിയ ഭോപ്പാൽ വിഷവാതക ദുരന്തം സംഭവിച്ചത്. വിഷവാതക ദുരന്തത്തിലെ മാലിന്യങ്ങൾ ദുരന്തം നടന്ന് 40 വർഷത്തിനു ശേഷം നീക്കം ചെയ്യുന്നു. യൂണിയൻ കാർബൈഡ് കീടനാശിനി ഫാക്ടറിയിൽ നിന്ന് ഉയർന്ന വിഷാംശമുള്ള മീഥൈൽ ഐസോസയനേറ്റ് (എംഐസി) വാതകമാണ് ദുരന്തത്തിന് കാരണമായത്. വിഷപ്പുക ശ്വസിച്ച് 5,479 പേർ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് പേർക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി.
377ടൺ മാലിന്യമാണ് ഇന്ന് രാത്രിയോടെ നീക്കം ചെയ്യുന്നത്. മാലിന്യം 250 കിലോമീറ്റർ അകലെയുള്ള സംസ്കരണ സ്ഥലത്തെത്തിക്കും. ഇൻഡോറിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള പീതാംപുർ ഇൻഡസ്ട്രിയൽ ഏരിയയിലാണ് മാലിന്യം സംസ്കരിക്കുന്നത്. തുടക്കത്തിൽ കുറച്ചു മാലിന്യം പരീക്ഷണാടിസ്ഥാനത്തിലാവും സംസ്കരിക്കുക. തുടർന്ന് 3 മാസം കൊണ്ട് പൂർണമായ മാലിന്യ സംസ്കരണം നടത്തും.
Also Read: പുതുവത്സര ദിനത്തിലും മണിപ്പൂർ അശാന്തം
മധ്യപ്രദേശ് തലസ്ഥാനത്തുനിന്ന് ഈ മാലിന്യം നീക്കാൻ പലവട്ടം നിർദേശം നൽകിയിട്ടും പാലിക്കാത്തതിന് ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഡിസംബറിൽ മധ്യപ്രദേശ് ഹൈക്കോടതി മാലിന്യം നീക്കുന്നതിനായി നാലാഴ്ചത്തെ സമയപരിധി നൽകിയിരുന്നു പിന്നാലെയാണ് നടപടി.
12 ട്രക്കുകളിലായാണ് മാലിന്യം നീക്കുന്നത്. നിലവിൽ 350 മെട്രിക് ടൺ മാലിന്യ അവശിഷ്ടമാണ് ഫാക്ടറി പരിസരത്ത് കെട്ടിക്കിടക്കുന്നത്. രണ്ട് വർഷം മുമ്പ് ജർമൻ കമ്പനിയായ ജിഐഇസഡ് 22 കോടി രൂപ ചെലവിൽ മാലിന്യം നീക്കം ചെയ്യാൻ സന്നദ്ധത അറിയിച്ചിരുന്നു എന്നാൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പദ്ധതിക്ക് മുന്നിൽ മുഖം തിരിച്ചതോടെ പദ്ധതി പാതി വഴിയിൽ നിലച്ചു.
Also Read: ജഗജിത് സിംഗ് ദല്ലേവാളിന് വൈദ്യസഹായം നൽകുന്നതിന് പഞ്ചാബ് സർക്കാരിന് അനുവദിച്ച സമയം ഇന്ന് അവസാനിക്കും
ദുരന്തശേഷം അഞ്ച് ശതമാനം വിഷമാലിന്യം മാത്രമാണ് പദ്ധതി പ്രദേശത്ത് നീക്കം ചെയ്തതെന്നും ബാക്കിയുള്ള മാലിന്യം മാരകമായ കാൻസർ ഭീതി ഉയർത്തുന്നതയും ആരോഗ്യ വിദഗ്‌ധർ പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു. അർബുദത്തിന് കാരണമാകുന്ന ഒർഗനോ ക്ലേറിൻ, ഡയേക്സിൻ, ഫർണസ് കെമിക്കലുകൾ എന്നിവ മനുഷ്യർക്ക് മാരകമായ രോഗങ്ങൾ സൃഷ്ടിക്കുമെന്ന തിരിച്ചറിവ് ഇല്ലാതെയാണ് ഭരണാധികാരികൾ വിഷയത്തെ ലഘുകരിച്ച് കാണുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here