കമ്മട്ടിപ്പാടത്തിലെ ‘റോസമ്മ’ ഇനി മമ്മൂട്ടിയുടെ ഭ്രമയുഗത്തിൽ; സ്ത്രീകഥാപാത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു

കമ്മട്ടിപ്പാടത്തിലെ ‘റോസമ്മ’ ഇനി മമ്മൂട്ടിയുടെ ഭ്രമയുഗത്തിൽ. ഭ്രമയുഗം ചിത്രത്തിലെ സ്ത്രീകഥാപാത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഫസ്റ്റ് ലുക്ക് മുതൽ ശ്രദ്ധനേടിയ ഭ്രമയു​ഗത്തിലെ പുതിയ പോസ്റ്റർ ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രത്തിന്റേതാണ് പോസ്റ്റർ.

Also Read: ബഹുഭാഷാ ഗായിക സുചേത സതീഷിന് വീണ്ടും ഗിന്നസ് വേൾഡ് റെക്കോർഡ്

കമ്മട്ടിപ്പാടത്തിലെ ‘റോസമ്മ’എന്നാ കഥാപാത്രത്തെ അവതരിപ്പിച്ച അമാൽഡ ലിസ് ആണ് പോസ്റ്ററിൽ ഉള്ളത്. പോസ്റ്ററിൽ പ്രാകൃതവേഷത്തിൽ കാലിൽ തളയും കൈയിൽ വളകളുമണിഞ്ഞു നിൽക്കുന്ന അമാൽഡയുടെ ചിത്രമാണുള്ളത്. മുഖം വ്യക്തമാക്കാത്ത തരത്തിലുള്ളതാണ് പോസ്റ്റർ.

Also Read: കൊപ്രാകളത്തിൽ നാല് ദിവസം കിടന്നു, ആരും അന്വേഷിച്ചില്ല, മാനസികമായി തകർന്നതോടെ ആത്മഹത്യയുടെ വക്കിലെത്തി; ദുരിത ജീവിതം വിവരിച്ച് നടി ബീന കുമ്പളങ്ങി

രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമയുഗം. മമ്മൂട്ടി, അമാല്‍ഡ എന്നിവര്‍ക്ക് പുറനെ സിദ്ധാര്‍ത്ഥ് ഭരതന്‍, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് മറ്റ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News