ലോകത്തിലെ ഏറ്റവും മികച്ച ഹൊറർ സിനിമകളുടെ പട്ടികയിൽ രണ്ടാം സ്ഥാനം നേടി ഭ്രമയുഗം

ന്യൂസീലൻഡ് ആസ്ഥാനമായി 2011 മുതൽ പ്രവർത്തിച്ചു വരുന്ന ലോകപ്രശസ്തമായ ഒരു ഓൺലൈൻ സിനിമ റേറ്റിംഗ് പ്ലാറ്റഫോം ആണ് ലെറ്റർ ബോക്സ് ഡി. ശരാശരി റേറ്റിംഗ് അനുസരിച്ച് ആണ് ഓരോ മാസവും ലോകത്തിലെ മികച്ച സിനിമകൾ പ്ലാറ്റഫോമിൽ അപ്ഡേറ്റ് ചെയ്യാറുള്ളത്.ഇപ്പോൾ അവർ പുറത്തു വിട്ടിരിക്കുന്നത് 2024 ൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച 10 ഹൊറർ സിനിമകളുടെ ലിസ്റ്റ് ആണ്. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ലിസ്റ്റിൽ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് മമ്മൂട്ടി യുടെ ഭ്രമയുഗം.

ALSO READ : നാലാം വിവാഹത്തിനൊരുങ്ങി നടി വനിത വിജയകുമാർ; സേവ് ദി ഡേറ്റ് ചിത്രങ്ങൾ വൈറൽ

കോറലി ഫാർഗേറ്റ് സഹനിർമാണവും രചനയും സംവിധാനവും നിർവഹിച്ച ദ സബ്സ്റ്റൻസാണ് ലിസ്റ്റിൽ ഒന്നാമതുള്ളത്. ഡെമി മൂർ, മാർഗരറ്റ് ക്വാലി, ഡെന്നിസ് ക്വയ്‌ഡ് എന്നിവരാണ് ഇതിൽ പ്രധാനവേഷത്തിൽ എത്തിയത്. കിയോഷി കുറോസാവ സംവിധാനം ചെയ്‌ത ചൈമാണ് മൂന്നാമതായി ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.ലെറ്റർബോക്സ് ഡിയുടെ 2024ലെ മികച്ച 25 ഹൊറർ സിനിമകളിൽ 23മതായി മറ്റൊരു ഇന്ത്യൻ ചിത്രം കൂടെയുണ്ട്. നിരേൺ ഭട്ടിൻ്റെ രചനയിൽ അമർ കൗശിക് സംവിധാനം ചെയ്‌ത സ്ത്രീ 2 ആണ് ഈ സിനിമ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News