മമ്മൂക്കക്ക് ഭ്രമയുഗം ടീമിന്റെ പിറന്നാൾ സമ്മാനം: ഫസ്റ്റ് ലുക്കിൽ ഭീതിപ്പെടുത്തുന്ന ചിരിയോടെ മെഗാസ്റ്റാർ

മമ്മൂട്ടി നായകനാകുന്ന രാഹുൽ സദാശിവൻ ചിത്രം ഭ്രമയുഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. മമ്മൂട്ടിയുടെ ജന്മദിനത്തിലാണ് പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്. ഭൂതകാലം ചിത്രത്തിന്റെ വിജയത്തിന് ശേഷമാണ് രാഹുൽ സദാശിവൻ പുതിയ ഹൊറർ ത്രില്ലർ ചിത്രവുമായി രംഗത്തെത്തിയിരിക്കുന്നത്.

ALSO READ: മെസ്സിയെ ഒരിക്കലും വെറുക്കരുത്; ആരാധകരോട് അഭ്യർത്ഥനയുമായി റൊണാൾഡോ

‘ദി ഏജ് ഓഫ് മാഡ്‌നെസ്’ എന്ന് ടൈറ്റിൽ എഴുതിയിരിക്കുന്ന പോസ്റ്ററിൽ ചിരിച്ചു നിൽക്കുന്ന പ്രായമായ മമ്മൂട്ടിയെയാണ് കാണാൻ സാധിക്കുന്നത്. ഭൂതകാലം പോലെ ഭ്രമയുഗവും ഭീതിപ്പെടുത്തുന്ന ഒരു സിനിമയായിരിക്കും എന്ന് പോസ്റ്ററിൽ നിന്ന് വ്യക്തമാണ്. ഏത് വേഷവും ചെയ്യാൻ തയ്യാറാകുന്ന മമ്മൂട്ടിയുടെ മികച്ച അഭിനയ മുഹൂർത്തങ്ങൾ തന്നെയാണ് ചിത്രത്തിൽ ആരാധകർ പ്രതീക്ഷിക്കുന്നത്.

അതേസമയം, രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ് തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News