എസ്ബിഐയില്‍ ഒരു ജോലിയാണോ സ്വപ്നം? എങ്കില്‍ ഇപ്പോള്‍ സ്വന്തമാക്കാന്‍ ഒരു അവസരം

SBI

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി സ്വന്തമാക്കാന്‍ അവസരം. സ്പെഷലിസ്റ്റ് കേഡര്‍ ഓഫീസര്‍ റിക്രൂട്ട്മെന്റിനായുള്ള രജിസ്ട്രേഷന്‍ തീയതി എസ്ബിഐ നീട്ടി. ഐ.ടി, റിസ്‌ക് മാനേജ്മെന്റ്, ലോ, എച്ച്.ആര്‍, ഫിനാന്‍സ് എന്നീ മേഖലയിലാണ് ഒഴിവുകളുള്ളത്.

ഒക്ടോബര്‍ 14 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. സ്പെഷ്യല്‍ കേഡര്‍ ഓഫീസര്‍ പോസ്റ്റിന് കീഴില്‍ വരുന്ന വിവിധ ഒഴിവുകളിലേക്കാണ് പരീക്ഷ. ഓരോ ഒഴിവുകള്‍ക്ക് വേണ്ട യോഗ്യതയും മറ്റും ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ നോട്ടിഫിക്കേഷന്‍ വഴി പരിശോധിക്കണമെന്ന് അധികൃതര്‍ പറയുന്നു.

എങ്ങനെ അപേക്ഷിക്കാം ?

എസ്ബിഐ കരിയറേസ് പേജ് സന്ദര്‍ശിക്കുക

കരിയര്‍ സെക്ഷന്‍ ഓപഷന്‍ ക്ലിക്ക് ചെയ്യുക

സ്പെഷലിസ്റ്റ് കേഡര്‍ ഓഫീസര്‍ റിക്രൂട്ട്മെന്റ് ലിങ്ക് ക്ലിക്ക് ചെയ്യുക

തുടര്‍ന്ന് അപേക്ഷ ഫോം പൂരിപ്പിക്കുക

അപ്ലിക്കേഷന്‍ ഫീസ് അടച്ച ശേഷം സബ്മിറ്റ് ഫോം ക്ലിക്ക് ചെയ്യുക

വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാം: https://sbi.co.in/web/careers

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News