ബ്രെയിന്‍ ട്യൂമറിനെതിരെ ദീർഘകാലം പോരാടിയ നേപ്പാളി പിഎച്ച്ഡി വിദ്യാര്‍ഥി ബിബേക് പംഗേനി നിര്യാതനായി. ക്യാൻസറിനെതിരായ തന്റെ പോരാട്ടം ഇൻസ്റ്റഗ്രാം റീല്‍സുകളാക്കി ആയിരങ്ങളെ അദ്ദേഹം പ്രചോദിപ്പിപ്പിച്ചിരുന്നു. യുഎസ് ജോര്‍ജിയ സര്‍വകലാശാലയില്‍ ഫിസിക്സ്, ആസ്ട്രോണമി വിഭാഗത്തില്‍ പിഎച്ച്ഡി വിദ്യാർഥിയായിരുന്നു അദ്ദേഹം.
2022ലാണ് പംഗേനിക്ക് രോഗം നിര്‍ണയിച്ചത്. ഭാര്യ സൃജന സുബേദി ഇച്ഛാശക്തിയുടെ നെടുംതൂണായി പംഗേനിക്കൊപ്പം ഉണ്ടായിരുന്നു. സ്‌നേഹത്തിന്റെയും പ്രതിരോധത്തിന്റെയും നഷ്ടത്തിന്റെയും ഹൃദയഭേദകമായ കഥ അവശേഷിപ്പിച്ചാണ് പംഗേനിയുടെ മടക്കം. ക്യാൻസറിന്റെ സ്റ്റേജ് 3 ആയിരുന്നു.
Read Also: കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതകം; പ്രതി ഒരു പരിഗണനയും അർഹിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
തന്റെ ക്യാന്‍സര്‍ ചികിത്സാനുഭവം ഇന്‍സ്റ്റാഗ്രാം റീലുകളിലൂടെ പങ്കുവച്ച വിവേക് പംഗേനി നിരവധി ആളുകള്‍ക്ക് പ്രചോദനമായി. അദ്ദേഹം പങ്കിട്ട ഹ്രസ്വ വീഡിയോകളില്‍ ആത്മവിശ്വാസവും പോരാട്ടവും വ്യക്തമായി കാണാം. ഡിസംബര്‍ 19 ന് ആയിരുന്നു മരണം. അസുഖങ്ങള്‍ക്കിടയിലും പോസിറ്റീവായി തുടരാനും മറ്റുള്ളവര്‍ക്ക് പ്രചോദനമാകാനും കഴിയുമെന്ന് അദ്ദേഹം കാണിച്ചു. ജീവിതത്തിലെ ഓരോ നിമിഷവും അവസരമായി കാണണമെന്ന് പഠിപ്പിക്കുന്ന അദ്ദേഹത്തിന്റെ ജീവിതം നമുക്കെല്ലാവര്‍ക്കും പ്രചോദനമായിരിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here