സൈക്കിള്‍ മോഷ്ടാവിനെ ഓടിച്ചിട്ട് പിടിച്ചു; അഭിമാനമായി പെണ്‍കുട്ടികള്‍; അഭിനന്ദിച്ച് എം നൗഷാദ് എംഎല്‍എ

ഇരവിപുരം വാളത്തുംഗല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും സൈക്കിള്‍ മോഷ്ടിച്ചു കടന്നുകളയാന്‍ ശ്രമിച്ച മോഷ്ടാവിനെ പിടികൂടി അതിസാഹസികമായി പിടികൂടി സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളായ വിദ്യാര്‍ത്ഥിനികള്‍. അഭിരാമി, ആതിര, റോമ, മുസൈന ഭാനു തുടങ്ങിയ വിദ്യാത്ഥികളാണ് മോഷ്ടാവിനെ കീഴടക്കി പോലീസിനെ ഏല്‍പ്പിച്ചത്. സ്‌കൂളില്‍ കലോത്സവം നടക്കുന്നതിനിടെയാണ് കള്ളന്‍ തന്ത്രത്തില്‍ സ്‌കൂളില്‍കടന്ന് സൈക്കിള്‍ മോഷ്ടിയ്ക്കാന്‍ ശ്രമിച്ചത്. നാടിന് അഭിമാനമായ പെണ്മക്കളെ അഭിവാദ്യം ചെയ്യുന്നുവെന്ന് എം നൗഷാദ് എം എല്‍ എ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

പെണ്മക്കള്‍… പൊന്മക്കള്‍..
പേടിച്ചുപിന്മാറുന്നവരല്ല, പൊരുതിമുന്നേറുന്നവരാണ് നമ്മുടെ പെണ്മക്കള്‍… അവരുടെ ധീരതയും നിര്‍ഭയത്വവും നാടിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിയ്ക്കുന്നു.
നാടിന്റെ ബഹുമുഖമായ ചെറുത്തുനില്‍പ്പിനും പുരോഗതിയ്ക്കും
കരുത്തുപകരുന്ന പെണ്‍കരുത്തില്‍ കേരളം അഭിമാനംകൊള്ളുകയാണ്.
അഭിമാനോജ്ജ്വലമായ
പെണ്‍കരുത്തിന്റെ ആഹ്ലാദദായകമായ ഒരനുഭവമാണ് ഞാന്‍ പങ്കുവയ്ക്കുന്നത്.
ഇരവിപുരം മണ്ഡലത്തിലെ
വാളത്തുംഗല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് അംഗങ്ങളായ നാല് പെണ്മക്കള്‍ നടത്തിയ മാതൃകാപരവും
ധീരോദാത്തവുമായ പ്രവര്‍ത്തനം നാടിനാകെ അഭിമാനകരമാണ്.
സ്‌കൂളില്‍നിന്നും സൈക്കിള്‍ മോഷ്ടിച്ചു കടന്നുകളയാന്‍ ശ്രമിച്ച മോഷ്ടാവിനെയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റുകളായ വിദ്യാര്‍ത്ഥിനികള്‍ അഭിരാമി, ആതിര, റോമ, മുസൈനഭാനു എന്നിവര്‍ കീഴടക്കി പോലീസിനെ ഏല്‍പ്പിച്ചത്. സ്‌കൂളില്‍ കലോത്സവം നടക്കുന്നതിനിടെയാണ് കള്ളന്‍ തന്ത്രത്തില്‍ സ്‌കൂളില്‍കടന്ന് സൈക്കിള്‍ മോഷ്ടിയ്ക്കാന്‍ ശ്രമിച്ചത്.
നാടിന് അഭിമാനമായ പെണ്മക്കളെ അനുമോദിയ്ക്കുന്നു. അഭിവാദ്യം ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News