ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന അധിനിവേശത്തെ കുറിച്ചുള്ള സംഭാഷണത്തിനിടയില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ തെറിവിളിച്ചതായി എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട്. സ്വകാര്യ സംഭാഷണത്തിനിടയിലാണ് നിലവിട്ട് ബൈഡന്‍ സംസാരിച്ചതെന്നാണ് വിവരം. ഗാസയില്‍ വെടിനിര്‍ത്തല്‍ കൊണ്ടുവരാന്‍ താന്‍ ശ്രമിക്കുന്നതിനിടയില്‍ നെതന്യാഹു കൂടുതല്‍ പ്രശ്‌നങ്ങല്‍ സങ്കീര്‍ണമാക്കുന്നുവെന്ന് പരാതിപ്പെട്ടുകൊണ്ട് അസഭ്യമായ വാക്കുകള്‍ ഉപയോഗിച്ച് നെതന്യാഹുവിനെ അഭിസംബോധന ചെയ്‌തെന്നാണ് പുറത്തുവരുന്ന വിവരം.
ALSO READ: ‘സിനിമയിൽ ഞാൻ പ്രതീക്ഷിച്ചത് സിനിമ മാത്രം, ബാക്കിയുള്ളതൊക്കെ ബോണസ്’: മമ്മൂട്ടി
ഗാസയിലെ ക്രൂരകള്‍ അതിരുകടന്നെന്നും അതവസാനിപ്പിക്കണമെന്നുമുള്ള നിലപാടിലാണ് ബൈഡനെന്ന് എന്‍ബിസി ചില ഉദ്യോഗസ്ഥരെ ഉദ്ദരിച്ച്് റിപ്പോര്‍ട്ട് ചെയ്യുന്നു. ബൈഡന് സ്വന്തം പാര്‍ട്ടിയില്‍ നിന്നും മാത്രമല്ല വൈറ്റ് ഹൗസിന്റെ ഭാഗത്തു നിന്നും ഗാസയിലെ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ സമ്മര്‍ദ്ദം ഏറെയാണ്. അതേസമയം ബൈഡന്‍ നെതന്യാഹുവിനെ അപമാനിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസ് നിഷേധിച്ചിട്ടുണ്ട്.
ALSO READ: ഐപിഎസ് ഉദ്യോഗസ്ഥയെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചു; വഞ്ചനയ്ക്ക് ഇരയായത് യുപിയിലെ ‘ലേഡി സിംഹം’
പ്രസിഡന്റ് അത്തരത്തില്‍ വാക്കുകള്‍ ഉപയോഗിച്ചിട്ടില്ലെന്നും ഉപയോഗിക്കില്ലെന്നും ബൈഡന്റെ വക്തമാവ് ആന്‍ഡ്രൂ ബേറ്റ്‌സ് പറഞ്ഞു. ബൈഡനും നെതന്യാഹുവും തമ്മില്‍ പതിറ്റാണ്ടുകള്‍ നീണ്ട ബന്ധമാണ് പൊതു – സ്വകാര്യ ഇടങ്ങളിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ചയാണ് ജോ ബൈഡനും നെതന്യാഹുവും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ഇരുവരും തമ്മിലുള്ള സംഭാഷണം ഏകദേശം മുക്കാല്‍ മണിക്കൂറുകളോളം നീണ്ടുനിന്നു. റാഫയില്‍ അഭയം പ്രാപിക്കുന്ന ഏകദേശം ഒരു ദശലക്ഷം ആളുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ വിശ്വസനീയമായ പദ്ധതികളാണ് ആവശ്യമെന്നും ജോ ബൈഡന്‍ വ്യക്തമാക്കി. അത്തരം പദ്ധതികള്‍ നടപ്പില്‍ വരുത്താതെ സൈനിക നടപടികള്‍ ആരംഭിക്കരുതെന്നും നെതന്യാഹുവിനോട് ബൈഡന്‍ പറഞ്ഞതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here