പുതിയ ചർച്ചകൾക്ക് തീ കൊളുത്തി അമേരിക്കൻ മാധ്യമ പ്രവർത്തകൻ ബോബ് വുഡ്വാർഡിന്റെ പുസ്തകം ‘വാർ’. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും യു.എസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള അവിശ്വാസം പരസ്യമാക്കുന്ന വെളിപ്പെടുത്തലുകളാണ് പുസ്തകത്തിലുള്ളത്. റഷ്യൻ പ്രെസിഡന്റിനെതിരെയുള്ള കടുത്ത പരാമർശങ്ങളും ഉൾപ്പെടുന്നുണ്ട്. തന്റെ സഹായിയുമായി നടത്തിയ സ്വകാര്യ സംഭാഷണത്തിനിടെയാണ് ബൈഡൻ നെതന്യാഹുവിനെ പെരുംനുണയനെന്നും വൃത്തികെട്ട മനുഷ്യനെന്നും വിശേഷിപ്പിച്ചത്.
ALSO READ; കണ്ണില്ലാ ക്രൂരത; അമ്മയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി വേവിച്ചു, അമേരിക്കയില്‍ യുവതി അറസ്റ്റില്‍
2024ന്റെ തുടക്കത്തിൽ ഇസ്രായേൽ ഗസ്സയിൽ ആക്രമണം കടുപ്പിക്കുമ്പോഴായിരുന്നു ഈ പരാമർശങ്ങൾ ബൈഡൻ നടത്തിയത്. ഇതിനുമപ്പുറം ബൈഡൻ നെതന്യാഹുവിനെ കുറിച്ച് പറഞ്ഞിട്ടുണ്ട് എന്നായിരുന്നു ബോബ് വുഡ്വാർഡ് നടത്തിയ പ്രതികരണം. കമല ഹാരിസ് ഇസ്രയേലിനെ പരസ്യമായി വിമർശിച്ചതിൽ നെതന്യാഹു ക്ഷുഭിതനായതായും പുസ്തകത്തിൽ പറയുന്നുണ്ട്. കമലയെ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാക്കിയതിലും ഇസ്രായേലിന് എതിർപ്പുണ്ടായിരുന്നു .
ALSO READ; പരാതികള്‍ പാര്‍ട്ടി അന്വേഷിക്കും; പി സരിനെ പൂര്‍ണമായി തള്ളാതെ കെ സുധാകരന്‍
നെതന്യാഹുവിനെ കൂടാതെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനു നേരെയും ബൈഡൻ അസഭ്യ വർഷം ചൊരിഞ്ഞിരുന്നു. പുടിൻ പിശാചാണെന്നും പൈശാചികതയുടെ മൂർത്തീഭാവമാണെന്നും ബൈഡൻ ആരോപിച്ചതായി പുസ്തകത്തിലുണ്ട്. റഷ്യ യുക്രെയ്നിൽ ആക്രമണം തുടങ്ങിയതിന് പിന്നാലെ ഓവൽ ഓഫിസിൽ ഉപദേഷ്ടാക്കളുമായി നടത്തിയ ചർച്ചയിലായിരുന്നു പുടിനെതിരെ ബൈഡൻ തുറന്നടിച്ചത്. കോവിഡിന്റെ ആദ്യഘട്ടങ്ങളിൽ പുടിനു വേണ്ടി മുൻ പ്രസിഡന്റ് ട്രംപ് രഹസ്യമായി പരിശോധനാ യന്ത്രങ്ങൾ അയച്ചതായും പുസ്തകത്തിൽ പറയുന്നുണ്ട്. പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഇറങ്ങിയ ശേഷവും ട്രംപ് ഇടയ്ക്കിടെ പുടിനുമായി ഫോണിൽ സംസാരിക്കാറുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സഹായിയെ ഉദ്ധരിച്ച് പുസ്തകത്തിൽ ബോബ് വുഡ്‌വാർഡ് വെളിപ്പെടുത്തുന്നുണ്ട്. എന്നാൽ ഈ ആരോപണങ്ങളെല്ലാം ട്രംപ് നിഷേധിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here