അധികാര കൈമാറ്റം സമാധാനപൂർണമായിരിക്കുമെന്ന് ബൈഡൻ; കൂടെ ട്രംപിനൊരു ഉപദേശവും

joe-biden

യുഎസ് തിരഞ്ഞെടുപ്പിൽ ഡൊണാള്‍ഡ് ട്രംപിന്റെ വിജയം ഉറപ്പായതിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഇന്നലെ, നിയുക്ത പ്രസിഡന്റ് ട്രംപിന്റെ വിജയത്തെ അഭിനന്ദിക്കാന്‍ അദ്ദേഹവുമായി സംസാരിച്ചു. സമാധാനപരവും ചിട്ടയായതുമായ അധികാര കൈമാറ്റം ഉറപ്പാക്കാന്‍ അദ്ദേഹത്തിന്റെ ടീമുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ എന്റെ മുഴുവന്‍ ഭരണകൂടത്തിനും നിര്‍ദേശം നല്‍കുമെന്ന് ഉറപ്പുനല്‍കിയതായും ബൈഡൻ പറഞ്ഞു.

അതാണ് അമേരിക്കന്‍ ജനത അര്‍ഹിക്കുന്നത്. ജനങ്ങള്‍ വോട്ട് ചെയ്യുകയും സമാധാനപരമായി പ്രസിഡന്റിനെ തിരഞ്ഞെടുക്കുകയും ചെയ്തു. ജനാധിപത്യത്തില്‍, എല്ലായ്‌പ്പോഴും ജനങ്ങളുടെ ഇഷ്ടമാണ് നിലനില്‍ക്കേണ്ടത്. കഴിഞ്ഞ തവണ ട്രംപ് തോറ്റപ്പോൾ രാജ്യത്ത് നടന്ന കലാപങ്ങളെ ഓർമിപ്പിക്കുന്നതായിരുന്നു ബൈഡൻ്റെ സമാധാനപരമായ അധികാര കൈമാറ്റ പരാമർശം.

Read Also: ട്രംപിന്‍റെ വിജയം; ഗാസയിലെ വെടിനിർത്തൽ ചർച്ചകൾ വൈകിയേക്കും

വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായി സംസാരിച്ചെന്നും അവര്‍ സർക്കാരിലെ പങ്കാളിയും പൊതുപ്രവര്‍ത്തകയുമാണെന്നും ബൈഡൻ പറഞ്ഞു. അവര്‍ ഒരു പ്രചോദനാത്മക കാമ്പെയ്ന്‍ നടത്തി, മുഴുവന്‍ ടീമും അവര്‍ നടത്തിയ പ്രചാരണത്തില്‍ അഭിമാനിക്കേണ്ടതുണ്ടെന്നും വൈറ്റ് ഹൗസ് പുല്‍ത്തകിടിയില്‍ നിന്ന് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News