കോട്ടയത്ത് വന്‍ ലഹരിമരുന്ന് വേട്ട; പിടികൂടിയത് വാടക വീട് കേന്ദ്രീകരിച്ച് വില്‍പ്പന നടത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ

kottayam-drug-seizure

കോട്ടയം തെങ്ങണയില്‍ വന്‍ ലഹരിമരുന്ന് വേട്ട. ഇതര സംസ്ഥാന തൊഴിലാളിയില്‍ നിന്ന് 52 ഗ്രാം ഹെറോയിന്‍, 20 ഗ്രാം കഞ്ചാവ് എന്നിവ എക്‌സൈസ് പിടികൂടി. പശ്ചിമ ബംഗാള്‍ മാള്‍ഡ സ്വദേശി മുബാറക് അലിയാണ് അറസ്റ്റിലായത്.

ഇയാളില്‍ നിന്ന് 35,000 രൂപയും കണ്ടെടുത്തു. ബംഗാളില്‍ നിന്ന് എത്തിച്ച ലഹരി വസ്തുക്കള്‍ ചെറുപൊതികളിലാക്കി ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്തുന്നതാണ് പ്രതിയുടെ രീതി. ഒരു പൊതിക്ക് 500 രൂപ നിരക്കില്‍ വാടക വീട് കേന്ദ്രീകരിച്ചായിരുന്നു വില്‍പ്പന.

Read Also: തൃശൂര്‍ കുന്നംകുളത്ത് ജ്വല്ലറിയിൽ കവർച്ച; ഇതര സംസ്ഥാനക്കാർ മോഷ്ടിക്കുന്നത് സിസിടിവിയിൽ

അതിനിടെ, തൃശൂര്‍ കുന്നംകുളം കേച്ചേരിയില്‍ വന്‍ സ്വര്‍ണ കവര്‍ച്ച നടന്നു. ജ്വല്ലറിയില്‍ നിന്ന് എട്ട് പവന്‍ സ്വര്‍ണം കവര്‍ന്നു. ഇതര സംസ്ഥാനക്കാര്‍ സ്വര്‍ണം മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. കേച്ചേരി- വടക്കാഞ്ചേരി റോഡിലെ പോള്‍ ജ്വല്ലറിയില്‍ നിന്നാണ് സ്വര്‍ണം കവര്‍ന്നത്.

News Summary: A major drug bust in Kottayam’s Thengana. Excise seized 52 grams of heroin and 20 grams of cannabis from a migrant worker. Mubarak Ali, a native of Malda, West Bengal, was arrested.

Key words: drug burst, kottayam, excise dpt kerala

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News