ആലുവയിലെ ആറുവയസ്സുകാരിയുടെ കൊലപാതകം: പിന്നിൽ വലിയൊരു ശൃംഖല പ്രവർത്തിക്കുന്നുവെന്ന് സൂചനയെന്ന് എം എല്‍ എ അന്‍വര്‍ സാദത്ത്

ആലുവയില്‍ കുട്ടിയെ  തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം ഒറ്റപ്പെട്ടതല്ലെന്നും ഇതിന്‍റെ പിന്നിൽ വലിയൊരു ശൃംഖല പ്രവർത്തിക്കുന്നു എന്നാണ് സൂചനയെന്നും  അന്‍വര്‍ സാദത്ത് എംഎല്‍എ. സംഭവം അറിഞ്ഞയുടന്‍  മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടെന്നും
ഒരു ഉന്നത ഉദ്യോഗസ്ഥന് നിയോഗിച്ച പ്രത്യേക അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ആലുവയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തി; മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍

കുഞ്ഞിൻറെ മരണം സങ്കടകരമാണ് അതിൻറെ ഗൗരവത്തോടെ അന്വേഷണം നടത്തണമെന്നും എംഎല്‍എ പറഞ്ഞു.

ആലുവ മാര്‍ക്കറ്റിന് സമീപത്തുനിന്നാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കില്‍ക്കെട്ടി ഇവിടെ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് വിവരം.

ALSO READ: ‘പ്രതിയേയും കുട്ടിയേയും കണ്ടിരുന്നു; ചോദിച്ചപ്പോള്‍ മകളാണെന്ന് പറഞ്ഞു’; ആലുവ മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളി പറയുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News