തിരുവനന്തപുരം പാച്ചല്ലൂരില്‍ വന്‍ കഞ്ചാവ് വേട്ട

തിരുവനന്തപുരം പാച്ചല്ലൂരില്‍ വന്‍ കഞ്ചാവ് വേട്ട. 60 കിലോയോളം കഞ്ചാവുമായി നാലുപേര്‍ പിടിയിലായി. കേരളത്തിലേക്ക് കഞ്ചാവെത്തിക്കുന്ന മുഖ്യസൂത്രധാരന്മാരാണ് പിടിയിലായത്.

Also Read: ഓണം ബമ്പറിന് നാല് അവകാശികള്‍; 25 കോടി തമിഴ്‌നാട്ടിലേക്ക്

ആന്ധ്രയില്‍ നിന്നും കാറില്‍ കഞ്ചാവുമായി വന്ന നെടുമങ്ങാട് ചുള്ളിമാനൂര്‍ സ്വദേശി ജെസിം, ബീമാപള്ളി സ്വദേശി സജീര്‍ എന്നിവരും. ഏറ്റുവാങ്ങാനെത്തിയ ബീമാപള്ളി സ്വദേശികളായ മുജീബ്, റാഫി എന്നിവരെയാണ് പാച്ചല്ലൂര്‍ അഞ്ചാംകല്ല് ഭാഗത്ത് വച്ച് പിടികൂടിയത്. മുജീബും റാഫിയുമാണ് മുഖ്യസൂത്രധാരന്മാര്‍. ഓണ്‍ലൈനായി പണമിടപാട് നടത്തും. റെന്റ് എ കാറില്‍ രണ്ടുപേരെ കഞ്ചാവ് വാങ്ങാന്‍ ആന്ധ്രയിലേക്ക് അയയ്ക്കും. ഒറീസ അതിര്‍ത്തിയില്‍ വച്ച് കഞ്ചാവ് വാങ്ങി ഇവര്‍ തിരികെ കേരളത്തിലേക്കെത്തും. ഇങ്ങനെ വരവേയാണ് സാഹസികമായി പ്രതികളെ പിടികൂടിയത്.

Also Read: വോട്ടർപ്പട്ടികയിൽ പേര്‌ ചേർക്കാൻ ആധാർനമ്പർ നിർബന്ധമില്ല; തെരഞ്ഞെടുപ്പ്‌ കമീഷൻ

സജീര്‍ മുന്‍പും ഇതേ അളവ് കഞ്ചാവുമായി പിടിയിലായിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയാണ് വീണ്ടും കഞ്ചാവുമായി എത്തിയതും പിടിയിലായതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News