ഇന്ന് പുറത്ത് വന്നത് രാഹുല്‍ ഗാന്ധിക്ക് ആശ്വാസം നല്‍കുന്ന രണ്ട് വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയുടെ അയോഗ്യതയെ തുടര്‍ന്ന് കോണ്‍ഗ്രസ് സ്വീകരിക്കുന്ന തുടര്‍നടപടികള്‍ക്ക് പ്രതീക്ഷ നല്‍കി രണ്ട് വാര്‍ത്തകള്‍. വയനാട്ടില്‍ ധൃതി പിടിച്ച് ഉപതെരഞ്ഞെടുപ്പ് നടത്തില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ രാജീവ് ബുധനാഴ്ച വ്യക്തമാക്കി. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപന വേളയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ വധശ്രമക്കേസില്‍ ശിക്ഷിച്ചതിന് പിന്നാലെ ഉടനടി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടിച്ചുണ്ടായിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം കമ്മീഷന്‍ മരവിപ്പിക്കുകയായിരുന്നു.

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത ഇന്ന് ലോക്‌സഭാ സെക്രട്ടറിയേറ്റ് പിന്‍വലിച്ചതാണ് കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും ആശ്വാസം പകരുന്ന രണ്ടാമത്തെ വാര്‍ത്ത. വധശ്രമക്കേസില്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യതാ നടപടിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് ലോക്സഭാ സെക്രട്ടേറിയറ്റ് അയോഗ്യത പിന്‍വലിച്ച് അടിയന്തര ഉത്തരവ് പുറത്തിറക്കിയത്.തന്റെ ശിക്ഷ ജനുവരി 25ന് ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും വിജ്ഞാപനം പിന്‍വലിക്കാന്‍ ലോക്‌സഭാ സെക്രട്ടറിയേറ്റ് തയ്യാറാവാത്ത പശ്ചാത്തലത്തിലായിരുന്നു മുഹമ്മദ് ഫൈസല്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ലക്ഷദ്വീപ് എംപി മുഹമ്മ് ഫൈസലിനെയും വധശ്രമക്കേസില്‍ ശിക്ഷിച്ചതിനെ തുടര്‍ന്ന് ലോക്‌സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയിരുന്നു. അയോഗ്യനാക്കിയ നടപടി വന്ന ഉടന്‍ ത്രിപുര, മിസോറാം, നാഗാലാന്റ് എന്നീ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനൊപ്പം ലക്ഷദ്വീപില്‍ തെരഞ്ഞെടുപ്പില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഫൈസല്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് ഹൈക്കോടതി മുഹമ്മദ് ഫൈസലിനെതിരായ കോടതി വിധി മരവിപ്പിച്ചു. എന്നാല്‍ മേല്‍ കോടതിയില്‍ അപ്പീലടക്കം ഇരിക്കെ ധൃതിപ്പിടിച്ചാണ് കമ്മീഷന്‍ തീരുമാനമെന്നും അതുകൊണ്ട് ഉപതെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് തീരുമാനം പുനപരിശോധിക്കാന്‍ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയത്. ഹൈക്കോടതി ഫൈസലിന്റെ ശിക്ഷാവിധി മരവിപ്പിച്ച സാഹചര്യത്തില്‍ ഈക്കാര്യം കണക്കിലെടുക്കാന്‍ സുപ്രീംകോടതി കമ്മീഷന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്‍മാറുകയായിരുന്നു

തന്റെ സമാനസാഹചര്യം നേരിടുന്ന രാഹുല്‍ ഗാന്ധിയുടെ കാര്യത്തിലും ശുഭപ്രതീക്ഷയാണുള്ളതെന്ന് മുഹമ്മദ് ഫൈസല്‍ അയോഗ്യത പിന്‍വലിച്ച നടപടിക്ക് ശേഷംവ്യക്തമാക്കി.ശിക്ഷ റദ്ദാക്കുന്നതോടെ രാഹുല്‍ഗാന്ധി പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരും എന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എംപി സ്ഥാനത്ത് നിന്നും തന്നെ അയോഗ്യനാക്കാന്‍ കാരണമായ സൂറത്ത് കോടതി വിധിക്കെതിരെ ഉടന്‍ അപ്പീല്‍ നല്‍കും എന്നാണ് സൂചനകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News