മതങ്ങളെക്കാൾ മനുഷ്യരാണ് വലുത് എന്ന് തെളിയിച്ച കേരളാ പൊലീസിനൊരു ബിഗ് സല്യൂട്ട്; കുറിപ്പ് വൈറലാകുന്നു

കേരളാ പോലീസിൻ്റെ മനുഷ്യത്വത്തിന് ആദരം നൽകിക്കൊണ്ടുള്ള ഒരു ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. അൻഷാദ് അർഷു “കേരള പോലീസിനൊരു ബിഗ് സല്യൂട്ട് “. എന്ന് കുറിച്ചിരിക്കുന്ന വരികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കയ്യടി നേടുന്നത്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

കേരള പോലീസിനൊരു ബിഗ് സല്യൂട്ട് .
ഇന്ന് (20/06/2023 -4.pm ).
ഇന്ന് ഞാൻ യൂണിവേഴ്‌സിറ്റി കോളേജിന്റെ മുമ്പിൽ കൂടി പേട്ടയിലോട്ട് പോകുമ്പോൾ ഒരാൾ ഇങ്ങനെ ഈ ഫോട്ടോയിൽ കാണുമ്പോലെ റോഡിൽ ഇരിക്കുന്നു .പെട്ടെന്നു തന്നെ വണ്ടി നിർത്തി .ആ രൂപവും ഭാവവും കണ്ടു .ഞാൻ കൈയിൽ ഇരുന്ന ക്യാഷ് കൊടുത്തു .ഞാൻ വിചാരിച്ചു ഭിക്ഷാടനം ആണ് .അവർക്ക് നമ്മളെ പോലെ ജോലി ചെയ്യാൻ കഴിയില്ലലോ ?അപ്പോൾ അയാൾ ക്യാഷ് വാങ്ങിയില്ല .അയാൾ പറഞ്ഞു .എനിക്ക് ജോലി പൂവ് കെട്ടൽ ആണ് .
എനിക്ക് ഇത് വേണ്ട .ഞാൻ മാസ്റ്റർ ഡിഗ്രി ആണ് .ഇംഗ്ലീഷ് നല്ലതു പോലെ അറിയാം .എനിക്ക് ഒരു ജോലി ആണ് വേണ്ടത് .അല്ലേൽ എനിക്ക് നാട്ടിൽ പോകണം .ഞാൻ വണ്ടി ഒതുക്കി ഇറങ്ങി വന്നു കാര്യങ്ങൾ തിരക്കി .

അദ്ദേഹം ചാലയിൽ ഒരു കടയിൽ പൂ കെട്ടൽ ജോലിയുമായി 6 മാസം മുൻപ് ജോലി ചെയ്തിരുന്നു .ഉമ്മ മരിച്ചത് കൊണ്ട് നാട്ടിൽ പോയതാണ് .തിരിച്ചു owner വരാൻ പറഞ്ഞത് കൊണ്ട് വന്നതാണ് .സ്വദേശം ത്രിപുര .
അദ്ദേഹം 2 ദിവസം മുൻപ് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വണ്ടി ഇറങ്ങി .അപ്പോൾ അദ്ദേഹത്തിന്റെ ഓണർ പറഞ്ഞു .ഇപ്പോൾ ജോലി ഇല്ല .തിരിച്ചു പോകണമെന്ന് .അദ്ദേഹം നല്ല വിദ്യാഭാസം ഉള്ള ആളാണ് .അദ്ദേഹം ഒരു ജോലിക് വേണ്ടി റെയിൽവേ സ്റ്റേഷനിൽ കിടന്നുറങ്ങി .എഴുന്നേറ്റപ്പോൾ അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ ബാഗ് കൊള്ളയടിക്കപ്പെട്ടു .അദ്ദേഹത്തിന്റെ ലാപ്ടോപ്പ് തുണി ക്യാഷ് എന്നിവ നഷ്ടമായി .
അദ്ദേഹം 2 ദിവസം ഒരു ഭക്ഷണവും കഴിക്കാതെ അലഞ്ഞു തിരിഞ്ഞു .അങ്ങനെയാണ് നമ്മുടെ മുന്നിൽ പെട്ടത് .

ഞാൻ കേരള പോലീസിന്റെ കൺട്രോൾ റൂമിൽ വിളിച്ചു കാര്യം പറഞ്ഞു .സാർ ഇപ്പോൾ ആള് വരും .എന്നെ si വിളിച്ചു .എന്താണ് കാര്യം കാര്യം പറഞ്ഞു .മിനിട്ടുകൾക്കകം കന്റോൺമെന്റ് സ്റ്റേഷനിലെ si ദിൽജിത് സംഘവും അവിടെ എത്തി .കാര്യങ്ങൾ തിരക്കി .ഉടനെ തന്നെ സ്റ്റേഷനിൽ വിളിച്ചു ഒരു 1500 രൂപ കൊണ്ട് വരാൻ പറഞ്ഞു .ടിക്കറ്റും റെഡി ആക്കി .-അവിടെ നിന്നവർ വേറെ ക്യാഷും കൊടുത്തു നമ്മൾ ഉൾപ്പെടെ സഹായിച്ചു അദ്ദേഹത്തെ യാത്രയാക്കി .എന്നിട്ടു അദ്ദേഹം നമ്പറും എഴുതി കൊടുത്തു .diljith എന്ന si ആണ് എന്റെ ഹീറോ .റെയിൽവേ സ്റ്റേഷനിലും വിളിച്ചു പറഞ്ഞു എല്ലാം ഒരു സഹോദരനെ പോലെ യാത്രയാക്കി .എന്നിട്ട് ഓട്ടോയിൽ കയറ്റിയപ്പോൾ വേറൊരു പോലീസ് ഓട്ടോ കൂലി കൊടുത്തു .തെരുവ്നായകൾ കൂട്ടം കൂടുന്ന സ്ഥലങ്ങളിൽ ഇദ്ദേഹത്തിന് ഒന്നും പറ്റാത്തത് ദൈവ ഭാഗ്യം .സ്വന്തം പോക്കറ്റിൽ നിന്നും .മതങ്ങളെക്കാൾ മനുഷ്യരാണ് വലുത് എന്ന് തെളിയിച്ച എന്റെ സ്വന്തം കേരള പോലീസിന് ഒരായിരം ആശംസകൾ .നിങ്ങളെ പോലെ വേറാരും ആകില്ല . NB-നിങ്ങളാരും ഇങ്ങനെ ഉള്ളവരെ വിളിച്ചു ജോലി ഉണ്ടെന്നു പറഞ്ഞു പറ്റിക്കരുത് .plz

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News