ഇരുപതുകാരിയെ ഒരാഴ്ചയ്ക്കിടെ 20 പേർക്ക് കാഴ്ചവെച്ചു; കൊച്ചിയിൽ പെൺവാണിഭസംഘം പിടിയിൽ

sex racket

പെൺവാണിഭ സംഘം കൊച്ചിയിൽ പോലീസ് പിടിയിൽ. സംഘത്തിൻ്റെ കൈവശമുണ്ടായിരുന്ന ബംഗ്ളാദേശ് സ്വദേശിനിയായ 20 കാരിയെ പോലീസ് മോചിപ്പിച്ചു. രണ്ട് സ്ത്രീകളടക്കം മൂന്ന് പേരെ എളമക്കര പോലീസ് പിടികൂടി. ബംഗ്ളൂരുവിൽ നിന്നാണ് സംഘം യുവതിയെ കൊച്ചിയിൽ എത്തിച്ചത്.

ബംഗ്ലാദേശ് സ്വദേശിനിയായി 20കാരിയാണ് കൊച്ചി എളമക്കര കേന്ദ്രീകരിച്ചുള്ള പെൺവാണിഭ സംഘത്തിൻറെ കയ്യിൽ പെട്ടത്. 12 വയസ്സ് മുതൽ ബംഗളൂരുവിൽ ആയിരുന്ന പെൺകുട്ടിയെ പെൺവാണിഭ സംഘം ഒരാഴ്ച മുമ്പാണ് കൊച്ചിയിൽ എത്തിച്ചത്. ഒരാഴ്ചയ്ക്കിടെ 20 പേർക്ക് പെൺകുട്ടിയെ കാഴ്ചവച്ചു. രണ്ട് സ്ത്രീകളാണ് സംഘത്തെ നിയന്ത്രിച്ചിരുന്നത്. ജഗദ , സെറീന എന്നിവരെ എളമക്കര പോലീസ് പിടികൂടി. ഇവർക്കൊപ്പം മലയാളിയായ ശ്യാം എന്ന ഒരാളും കസ്റ്റഡിയിൽ ഉണ്ട്. കൂടുതൽ പേർ പ്രതികളാകും എന്നാണ് പോലീസ് നൽകുന്ന വിവരം.

ALSO READ : കൊല്‍ക്കത്തയില്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം; സമരം അവസാനിപ്പിച്ച് ഡോക്ടർമാർ

കേരളത്തിലും പുറത്തും വേരുകളുള്ള പെൺവാണിഭ സംഘമാണ് സംഘത്തിന് പിന്നിലെന്നാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. പന്ത്രണ്ടാം വയസ്സിൽ ബന്ധുവിനൊപ്പം ബംഗളൂരുവിൽ എത്തിയ പെൺകുട്ടി 20 വയസ്സുവരെ സെക്സ് റാക്കറ്റിൻ്റെ കൈവശമായിരുന്നു. ഇക്കാലത്ത് പലർക്കായി കാഴ്ചവെച്ച് നിരന്തര പീഡനത്തിന് ഇരയാക്കി എന്നാണ് പോലീസിന് ലഭിച്ച വിവരം.

ബംഗളൂരു സ്വദേശിനിയായ സെറീന പെൺവാണിഭ ലക്ഷ്യമിട്ട് പെൺകുട്ടിയെ കൊച്ചിയിൽ എത്തിക്കുകയായിരുന്നു. മനക്കപ്പറമ്പ് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തുന്നതിനിടെ പോലീസിനെ ലഭിച്ച രഹസ്യ വിവരമാണ് അന്വേഷണത്തിന്റെ തുടക്കം. പെൺകുട്ടിയെ ബി എൻ എസ്എസ് 183 പ്രകാരം മജിസ്ട്രേറ്റ് മുന്നിൽ ഹാജരാക്കി രഹസ്യം രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News