49 കിലോ ഭാരമു‍ള്ള യുവതിയുടെ വയറ്റില്‍ 15 കിലോയുള്ള മു‍ഴ

ഭക്ഷണം ക‍ഴിക്കുമ്പോ‍ഴും നടക്കുമ്പോ‍ഴുമെല്ലാം കടുത്ത വയറുവേദന. ഒടുവില്‍ ചികിത്സ തേടിയെത്തിയപ്പോ‍ഴാണ് സംഭവമെന്തെന്ന് തിരിച്ചറിഞ്ഞത്. 49 കിലോ ഭാരമു‍ള്ള യുവതിയുടെ വയറ്റില്‍ കണ്ടെത്തിയത് 15 കിലോ ഭാരമുള്ള ഭീമന്‍ മു‍ഴ. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം.

ഇൻഡോറിലെ ഇൻഡക്സ് ആശുപത്രിയിൽ എത്തിയ ആഷ്ത എന്ന യുവതിയുടെ വയറ്റിലാണ് മുഴ കണ്ടെത്തിയത്. പന്ത്രണ്ടോളം ഡോക്ടർമാർ രണ്ടു മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവിലാണ് ഇവരുടെ വയറ്റിൽനിന്നും മുഴ നീക്കിയത്.

ALSO READ: നെന്മാറയിൽ ഓടികൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് കത്തി നശിച്ചു

അതീവ ജാഗ്രതയോടെയാണ് നാല്‍പ്പത്തിയൊന്നുകാരിയുടെ ശസ്ത്രക്രിയ പൂർത്തീകരിച്ചതെന്നും ഒരു ചെറിയ പിഴവ് മരണത്തിനു പോലും കാരണമായേനെയെന്നും ശസ്ത്രക്രിയ ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡോ.അതുൽ വ്യാസ് പറഞ്ഞു. മുഴ നിരവധി നാഡികളാൽ ചുറ്റപ്പെട്ട് കിടക്കുകയായിരുന്നെന്നും വളരെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തതെന്നും ഡോക്ടർ പറഞ്ഞു.

വയറ്റിൽ ന‌ീരുവീക്കത്തിനും ഭാരം കൂടുന്നതിനും കാരണമായി. മുഴ പൊട്ടാറായ നിലയിലായിരുന്നെന്നും ഇത് വൻ അപകടം വിളിച്ചുവരുത്തിയേനെയെന്നും ഡോക്ടർ അറിയിച്ചു. നിലവിൽ യുവതി അപകടനില തരണം ചെയ്തെന്നും ഡോക്ടർമാർ അറിയിച്ചു.

ALSO READ: സ്‌പൈഡർമാനാവാൻ ആഗ്രഹം; 8 വയസുകാരന് ഉഗ്രവിഷമുള്ള ചിലന്തിയുടെ കടിയേറ്റു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News