യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പൊന്മുടിയിലേക്ക് വലിയ വാഹനങ്ങള്‍ നിരോധിച്ചു

പൊന്മുടിയിലേക്ക് വലിയ വാഹനങ്ങള്‍ നിരോധിച്ചു. തിരുവനന്തപുരം പൊന്മുടി സംസ്ഥാനപാതയില്‍ കല്ലാര്‍ ഗോള്‍ഡന്‍ വാലി കഴിഞ്ഞ് വലിയ വാഹനങ്ങള്‍നിരോധിയ്ക്കുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.

Also Read : ചിരിപകരാന്‍ ഇനിയില്ല; നാടിന്റെ പ്രിയങ്കരിയായ ‘പുഞ്ചിരി അമ്മച്ചി’ ഓര്‍മയായി

തുടര്‍ച്ചയായി മഴപെയ്യുന്നതിനുള്ള സാഹചര്യം നിലനില്‍ക്കുന്നതിനാലും മണ്ണിടിച്ചില്‍ ഉണ്ടായി പൊന്മുടിയും ഇതര പ്രദേശങ്ങളും ഒറ്റപ്പെടുവാന്‍ സാധ്യത ഉള്ളതിനാലും പൊന്മുടി സന്ദര്‍ശനത്തിന് ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ഗോള്‍ഡന്‍ വാലിയില്‍ നിന്നും പൊന്മുടിയിലേയ്ക്ക് വലിയ വാഹനങ്ങള്‍ കടത്തി വിടുന്നതല്ല എന്ന് തിരുവനന്തപുരം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News