ഐപിഎൽ പോയിൻ്റ് പട്ടികയുടെ തലപ്പത്തേക്ക് രാജസ്ഥാൻ റോയൽസിനെ മറികടന്ന് ചെന്നൈ സൂപ്പർ കിംഗ്സ്.കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 49 റൺസിന് തകർത്താണ് ചെന്നൈ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. നിലവിൽ 7 കളികളിൽ നിന്നും 10 പോയിൻ്റാണ് ചെന്നൈക്കുള്ളത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 235 റൺസ് നേടി. 29 പന്തിൽ 71 റൺസ് നേടിയ അജിങ്ക്യ രഹാനെയാണ് ചെന്നൈ നിരയിലെ ടോപ്പ് സ്കോറർ. ശിവം ദുബെ (21 പന്തിൽ 50 ), ഡിവോൺ കോൺവേ (40 പന്തിൽ 56) എന്നിവർ അർദ്ധ സെഞ്ച്വറി നേടി. കുൽവന്ത് കെജറോളിയ കൊൽക്കത്തക്കായി രണ്ടും സുയാഷ് ശർമ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തക്ക് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് നേടാനെ കഴിഞ്ഞുള്ളു.26 പന്തിൽ 61 റൺസ് നേടിയ ജേസൺ റോയിയാണ് ചെന്നൈയുടെ ടോപ്സ്കോറർ. റിങ്കു സിംഗ് 33 പന്തിൽ 53 റൺസും നേടി. തുഷാർ ദേശ്പാണ്ഡെ, മഹേഷ് തീഷ്ണ എന്നിവർ ചെന്നൈക്കായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഞായറാഴ്ച നടന്ന ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ വിജയിച്ചു. ഏഴ് റൺസിനാണ് ബാംഗ്ലൂരിൻ്റെ ജയം. ഐപിഎൽ പോയിൻറ് പട്ടികയിൽ രാജസ്ഥാൻ രണ്ടാം സ്ഥാനത്താണ്. 7 മത്സരങ്ങളിൽ നിന്നും നാല് വിജയവുമായി എട്ട് പോയിൻ്റാണ് രാജസ്ഥാൻ റോയൽസിനുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here