മൈലേജ് കുറവല്ലേ എന്ന സംശയം വേണ്ട; ഓലയെയും ഏതറിനെയും കടത്തിവെട്ടാൻ പുത്തൻ ഇ വിയുടെ പണി തുടങ്ങി

ഇലക്ട്രിക്ക് സ്കൂട്ടറുകൾ ഇപ്പോൾ നിരത്തുകളിലും മനസ്സുകളിലും ഇടം പിടിച്ച് കഴിഞ്ഞു. വർധിച്ചുവരുന്ന പെട്രോൾ നിരക്ക് കാരണം പുതിയ സ്കൂട്ടർ എടുക്കാൻ പ്ലാനുള്ളവരൊക്കെ ഇവിയിലേക്ക് മാറിക്കഴിഞ്ഞു. ഇപ്പോൾ വിപണി ഭരിക്കുന്ന ഓല, ഏതർ, ടിവിഎസ്, ബജാജ് എന്നിവർ മാത്രമല്ല, പല ചെറുകിട കമ്പനികളും ഇവികളുടെ കാര്യത്തിൽ പിന്നോട്ടല്ല. പെട്രോൾ സ്കൂട്ടറുകൾ കിട്ടുന്നതിലും എത്രയോ വിലക്കുറവിൽ ലഭിക്കുന്നു എന്നതും ആളുകളെ ഇ വിയിലേക്ക് ആകർഷിക്കുന്നുണ്ട്. പലരും ഇ വി വാങ്ങുന്നതിൽ പ്രശ്നമായി പറയുന്നത് മൈലേജ് ആണ്. എന്നാൽ ആ പ്രശ്നവും പരിഹരിക്കാൻ പോവുകയാണ് ഇലക്ട്രിക് വെഹിക്കിള്‍ വിഭാഗമായ ബിഗൗസ്.

Also Read: സ്വര്‍ണപ്രേമികളേ ഇതിലേ…. പൊന്ന് വാങ്ങാന്‍ ഇത് സുവര്‍ണാവസരം, വില വീണ്ടും കുറഞ്ഞു

ആർയുവി 350 ആണ് ബിഗൗസിന്റെ അടുത്തിടെ പുറത്തിറങ്ങിയ ഇ വി. മൂന്ന് വേരിയന്റുകളിലായി അവതരിപ്പിച്ചിരിക്കുന്ന ഇവിക്ക് 1.10 ലക്ഷം, 1.25 ലക്ഷം, 1.35 ലക്ഷം എന്നിങ്ങനെയാണ് എക്സ് ഷോറൂം വില വരുന്നത്. ആർയുവി 350 എന്ന പേരിന്റെ അർഥം റൈഡർ യൂട്ടിലിറ്റി വെഹിക്കിൾ എന്നാണ്. ഇപ്പോൾ ഏറ്റവും പുതിയ ആർയുവി 350 വാഹനത്തിന്റെ വില തുടങ്ങിയതായി അറിയിച്ചിരിക്കുകയാണ് ബിഗൗസ്. ഒറ്റ ചാർജിൽ 145 കിലോമീറ്റർ വരെ റേഞ്ച് നൽകുന്ന ഉയർന്ന ശേഷിയുള്ള ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് ഇവിയിൽ ഒരുക്കിയിരിക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Also Read: നടിയുടെ ലൈംഗിക പീഡന പരാതി; മുകേഷിൻറെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മണിക്കൂറിൽ പരമാവധി 75 കിലോമീറ്റർ വരെ വേഗതയിലും സഞ്ചരിക്കാനാവും. സ്റ്റൈലിഷ് ഡിസൈൻ, കണക്റ്റഡ് സാങ്കേതികവിദ്യ, എല്ലാ ഭൂപ്രദേശങ്ങളെയും നേരിടാനുള്ള കഴിവ്, ചാർജ് ചെയ്യാൻ എളുപ്പമുള്ള ഫീച്ചർ എന്നിവയും ഇറങ്ങാൻ പോകുന്ന ഇ വിയുടെ പ്രത്യേകതകളായി കമ്പനി അവതരിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News