ദേവ്ഗണ്‍, വിജയ്.. ഇപ്പോൾ ബിഗ് ബിയും; ജന്മദിനാഘോഷത്തിന് പിന്നാലെ ബിഎംഡബ്ല്യു ഐ7 സ്വന്തമാക്കി ബച്ചന്‍

bigb

ബോളിവുഡ് താരം അജയ് ദേവ്ഗണ്‍, തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയ് എന്നിവർക്ക് പിന്നാലെ ബിഎംഡബ്ല്യു ഐ7 സ്വന്തമാക്കി സൂപ്പർ സ്റ്റാർ അമിതാഭ് ബച്ചൻ.  ആഡംബര ഇലക്ട്രിക് വാഹനങ്ങളിലെ മുന്‍നിര മോഡലാണിത്. ദിവസങ്ങള്‍ക്ക് മുമ്പ്‌ 82-ാം ജന്മദിനം ആഘോഷിച്ച വേളയിലാണ് കാറിന്റെ ദൃശ്യങ്ങള്‍ പുറത്തായത്.

Also Read: ‘ഇപ്പോള്‍ അഭിനയിക്കാന്‍ താത്പര്യം ഉണ്ട്’; ഇഷ്ടം തുറന്നുപറഞ്ഞ് അമൃത സുരേഷ്

2.03 കോടി രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.​ ഓക്സൈഡ് ​ഗ്രേ മെറ്റാലിക് നിറത്തിലുള്ള ഐ7 സ്‌പോര്‍ട്ട് പതിപ്പാണ് ബച്ചന്റെത്. ലാൻഡ് റോവർ ഡിഫൻഡർ, ബെന്റ്ലി കോണ്ടിനന്റൽ ജിടി, റോൾസ് റോയ്സ് ഫാന്റം VII, ലെക്സസ് എൽ.എസ്ക് 570, മിനി കൂപ്പർ എസ് എന്നിങ്ങനെ ആഡംബര കാറുകള്‍ ബിഗ് ബിക്കുണ്ട്.

മലയാളത്തിലെ മമ്മൂക്കയെ പോലെ പ്രശസ്തമാണ് ബച്ചന്റെ കാർപ്രേമം. സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷം സെക്കൻഡ് ഹാൻഡ് ഫിയറ്റ് 1100 ആണ് അദ്ദേഹം ആദ്യമായി സ്വന്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News