മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ആസാദ് സമാജ് പാര്‍ട്ടിയുടെ (കാന്‍ഷി റാം) സ്ഥാനാർഥിയായി മത്സരിച്ച മുന്‍ ബിഗ് ബോസ് താരവും നടനുമായ അജാസ് ഖാന് ലഭിച്ചത് 131 വോട്ടുകള്‍. വെര്‍സോവ സീറ്റിലാണ് അദ്ദേഹം മത്സരിച്ചത്. ഇന്‍സ്റ്റാഗ്രാമിൽ 5.6 ദശലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട് അദ്ദേഹത്തിന്.
നോട്ടയ്ക്ക് 1,022 വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. അജാസിന് ലഭിച്ച വോട്ടുകളേക്കാൾ ആറിരട്ടി. വെര്‍സോവ മണ്ഡലത്തില്‍ ഹാറൂണ്‍ ഖാന്‍ 58,047 വോട്ടുകള്‍ക്ക് മുന്നിട്ട് നില്‍ക്കുകയാണ്. പരമ്പരാഗതമായി കോണ്‍ഗ്രസിന്റെ കോട്ടയായ വെര്‍സോവ സീറ്റില്‍ ആകെ 16 സ്ഥാനാര്‍ഥികളാണ് ഈ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
Read Also: അവകാശ സംരക്ഷണ പോരാട്ടത്തിലെ നായകന്‍; മഹാരാഷ്ട്രയില്‍ തുടര്‍ജയവുമായി വിനോദ് നിക്കോളെ
മൂന്ന് പതിറ്റാണ്ടിനിപ്പുറം കണ്ടിട്ടില്ലാത്ത ആവേശകരമായ വോട്ടിങ് ശതമാനത്തിനാണ് മഹാരാഷ്ട്ര സാക്ഷ്യം വഹിച്ചിരുന്നത്. മഹായുതി (ബിജെപി- ശിവസേന- എന്‍സിപി), മഹാ വികാസ് അഘാഡി (എന്‍സിപി (എസ്പി)- ശിവസേന (യുബിടി)- കോണ്‍ഗ്രസ്) എന്നിവര്‍ തമ്മിലുള്ള ശക്തമായ പോരാട്ടമാണ് നടന്നത്. അതേസമയം, ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം മഹാരാഷ്ട്ര നിയമസഭയില്‍ വന്‍ഭൂരിപക്ഷത്തിലേക്കാണ് നീങ്ങുന്നത്.
News Summary: Former Bigg Boss star and actor Ajaz Khan, who contested as a candidate of Azad Samaj Party (Kanshi Ram) in the Maharashtra Assembly elections, received 131 votes only.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here