ന്താപ്പോണ്ടായേ…ആരാ ഇവിടെ പടക്കം പൊട്ടിച്ചെ!കുളത്തിൽ സ്ഫോടനം നടത്തി മുൻ ബിഗ്‌ബോസ് താരത്തിന്റെ ഷോ, കയ്യോടെ പൊക്കി പൊലീസ്

DRONE PRATHAP

ന്താപ്പോണ്ടായേ…ആരാ ഇവിടെ പടക്കം പൊട്ടിച്ചെ!
കുളത്തിൽ സ്ഫോടനം നടത്തി മുൻ ബിഗ്‌ബോസ് താരത്തിന്റെ ഷോ, കയ്യോടെ പൊക്കി പൊലീസ് മാമന്മാർ

യുട്യൂബ് പരിപാടിയുടെ ഭാഗമായി കുളത്തിൽ സ്ഫോടനം നടത്തിയ യുവാവിനെ പൊലീസ് അറസ്റ് ചെയ്തു. കർണാടകയിലെ തുമക്കുരുവിലാണ് സംഭവം. ഡ്രോൺ പ്രതാപ് എന്നറിയപ്പെടുന്ന എൻഎം പ്രതാപാണ് പിടിയിലായത്. കന്നഡ ബിഗ് ബോസിലെ മുൻ മത്സരാർത്ഥി ആയിരുന്നു ഇയാൾ.

തുമക്കുരുവിലെ ഒരു കൃഷിയിടത്തിലുള്ള കുളത്തിൽ പ്രതാപ് സോഡിയം ഉപയോഗിച്ച് സ്ഫോടനം നടത്തിയിരുന്നു. ഇതിന്റെ വീഡിയോ വെള്ളിയാഴ്ച പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.

കസ്റ്റഡിയിലെടുത്ത പ്രതാപിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഒരു ശാസ്ത്ര പരീക്ഷണമാണ് താൻ നടത്തിയതെന്നും ഇത് യൂട്യൂബ് ചാനലിന്റെ പ്രൊമോഷന് വേണ്ടി ആയിരുന്നുവെന്നുമാണ് ഇരുപത്തിയേഴുകാരൻ പൊലീസിനോട് പറഞ്ഞത്.
വീഡിയോ വൈറൽ ആയതോടെ ഇയാൾ പോസ്റ്റ് യൂട്യൂബിൽ നിന്നും പിന്നീട് നീക്കം ചെയ്തതായും പൊലീസിനോട് പറഞ്ഞിരുന്നു.

വീഡിയോയുടെ അടിസ്ഥാനത്തിൽ പൊലീസ് ഭാരതീയ ന്യായ സംഹിതയിൽ സെക്ഷൻ 228 പ്രകാരം കേസെടുത്തിട്ടുണ്ട്. നിലവിൽ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് പ്രതാപ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News