യാത്രയ്ക്കാരുടെ ശ്രദ്ധയ്ക്ക്; കൊങ്കണ്‍ പാതയില്‍ വലിയ മാറ്റങ്ങളുമായി റെയിൽവേ

konkan-railway-train

കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയത്തിലും വേഗതയിലും മാറ്റങ്ങളുമായി റെയിൽവേ. കേരളത്തില്‍ നിന്നുള്ള ട്രെയിനുകളുടേതടക്കം സമയം വെള്ളിയാഴ്ച മുതല്‍ മാറി. മുന്‍കൂട്ടി റിസര്‍വ് ചെയ്തവര്‍ സമയമാറ്റം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.

കൊങ്കൺ പാതയിൽ മണ്‍സൂണ്‍ കാലത്ത് 40- 75 കിലോ മീറ്ററായി വേഗം കുറച്ച ട്രെയിനുകള്‍ ഇനി 110 കിലോ മീറ്ററിലോടും. ഇതിനാൽ കേരളത്തിലേക്കുള്ളവ നേരത്തേ എത്തും. മംഗള, നേത്രാവതി, മത്സ്യഗന്ധ അടക്കം 25-ലധികം വണ്ടികള്‍ക്ക് പുതിയ സമയമാണ്.

Read Also: ട്രെയിന്‍ ടിക്കറ്റ് റിസര്‍വ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; റെയില്‍വേയുടെ പുതിയ തീരുമാനം ഇന്നുമുതല്‍

എറണാകുളം- നിസാമുദ്ദീന്‍ മംഗള എക്സ്പ്രസ് (12617) മൂന്നുമണിക്കൂറോളം വൈകി ഉച്ചക്ക് 1.25നാണ് പുറപ്പെടുക (നിലവില്‍ രാവിലെ 10.30-ആണ്). നിസാമുദ്ദീന്‍-എറണാകുളം മംഗള (12618) ഒരു മണിക്കൂര്‍ നേരത്തേ എത്തും. തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് (16346) രാവിലെ 9.15-ന് തന്നെ പുറപ്പെടും. ലോകമാന്യതിലക്- തിരുവനന്തപുരം നേത്രാവതി (16345) ഒന്നരമണിക്കൂര്‍ നേരത്തേയെത്തും. മംഗളൂരുവില്‍നിന്ന് മുംബൈയിലേക്കുള്ള മത്സ്യഗന്ധ (12620) ഉച്ചക്ക് 2.20-ന് പുറപ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News