43 ലിപ് സര്‍ജറികള്‍, ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുള്ള സ്ത്രീ; ഈ 25കാരിയുടെ ഇപ്പോഴത്തെ ആവശ്യം വിചിത്രം

സ്വന്തം ശരീരത്തില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്ന നിരവധി ആളുകളെ നാം ദിവസവും കാണാറുണ്ട്. ചിലര്‍ കോടികള്‍ ചെലവാക്കിയാണ് ശരീരത്തില്‍ മാറ്റം വരുത്തുന്നത്. ഇപ്പോഴിതാ തന്റെ ചുണ്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ ചുണ്ടാക്കി മാറ്റുന്നതിന് ഇരുപത് ലക്ഷം രൂപ ചെലവഴിച്ച 25കാരിയാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്.

ഇതുവരെ 43 ലിപ് സര്‍ജറികള്‍ നടത്തിയ ബള്‍ഗേറിയയിലെ സോഫിയയില്‍ നിന്നുള്ള ആന്‍ഡ്രിയ എമിലോവ ഇവാനോവ എന്ന യുവതിയുടെ ഇപ്പോഴത്തെ വിഷമം തനിക്ക് ഇതുവരെ യഥാര്‍ത്ഥ പ്രണയം കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്നാണ്. പ്രണയം കണ്ടെത്താനാവുമെന്ന പ്രതീക്ഷയില്‍ റിയാലിറ്റി ഷോ ആയ ദ ബാച്ചിലേഴ്‌സില്‍ പങ്കെടുക്കാന്‍ കാത്തിരിക്കുകയാണ് ആന്‍ഡ്രിയ.

ആന്‍ഡ്രിയ 2018 -ലാണ് ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുകള്‍ക്ക് വേണ്ടി സര്‍ജറികള്‍ നടത്തുന്നത്. അവളുടെ കവിള്‍ത്തടങ്ങളില്‍ നാല് ഹൈലൂറോണിക് ആസിഡ് കുത്തിവയ്പ്പുകള്‍ കൂടി നടത്തിയിട്ടുണ്ട്. നിരവധി ആരാധകര്‍ ആന്‍ഡ്രിയയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ഉണ്ടെങ്കിലും യഥാര്‍ത്ഥ പ്രണയം കണ്ടെത്താനോ, എല്ലാ അര്‍ത്ഥത്തിലും തനിക്ക് ഇഷ്ടപ്പെട്ട ഒരാളെ കണ്ടെത്താനോ സാധിച്ചിട്ടില്ല എന്ന വിഷമത്തിലാണ് യുവതി.

സ്വാഭാവികമായ ഭംഗിയോ, സാധാരണ ആളുകളെയോ തനിക്കിഷ്ടമല്ല. താന്‍ അതിലും മികച്ചതാണ് കാത്തിരിക്കുന്നത് എന്നാണ്. അതുപോലെ താനിനിയും തന്റെ ശരീരത്തില്‍ മാറ്റം വരുത്തും എന്നും അത് ഇതുവരെ പൂര്‍ത്തിയായിട്ടില്ല എന്നാണ് ആന്‍ഡ്രിയ പറയുന്നത്.

ബള്‍ഗേറിയയിലെ ബര്‍ഗാസില്‍ നിന്നുള്ള ആന്‍ഡ്രിയ ജര്‍മ്മന്‍ ഭാഷാശാസ്ത്രത്തില്‍ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുള്ള സ്ത്രീയെന്ന നേട്ടം ആന്‍ഡ്രിയ സ്വന്തമാക്കിയത് 43 ലിപ് സര്‍ജറികള്‍ നടത്തിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News