‘വൾകെയ്ൻ’ ഭീമൻ ദിനോസർ അസ്ഥികൂടം ലേലത്തിന്

vulcain dinosaur skeleton

ലോകത്തിലെ ഏറ്റവും വലിപ്പമേറിയതും ലഭിച്ചതിൽ പൂർണവുമായ ദിനോസർ അസ്ഥികൂടമാണ് വൾകെയ്ൻ. 150 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിലുണ്ടായിരുന്ന അപാറ്റോസോറസിന്റെ ഈ അസ്ഥികൂടം 2018ൽ യുഎസിലെ വ്യോമിങ്ങിൽ നിന്നാണ് കണ്ടെത്തിയത്. ഇപ്പോൾ വൾകെയ്ൻ ലേലത്തിനു വെച്ചിരിക്കുന്ന വിവരം ഫ്രഞ്ച് ലേലക്കമ്പനിയായ കോളിൻ ഡു ബൊക്കേജും ബാർബറോസയുമാണ് അറിയിച്ചത്.

11മുതൽ 22 മില്യൺ യുഎസ് ഡോളറാണ് (92- 185 കോടി) ലേലത്തിലെ അടിസ്ഥാന വില. എന്നാൽ ഈ തുക ഇതിനോടകം കടന്നതായി അധികൃതർ അറിയിച്ചു. അസ്ഥികൂടം ലേലത്തിൽ ലഭിക്കുന്നയാൾക്ക് അതിന്റെ പേര് മാറ്റാനുള്ള അവകാശവും ലഭിക്കും.

Also Read: വല്ലാത്തൊരു മോഷണം!; ട്രാന്‍സ്‌ഫോര്‍മര്‍ അടിച്ചുമാറ്റുന്നതിനിടെ ഷോക്കടിച്ചു, മോഷ്ടാവിനെ ഗംഗയിലെറിഞ്ഞ് കൂട്ടാളികൾ

20.50 മീറ്റർ നീളമുള്ള അസ്ഥികൂടം 80 ശതമാനത്തോളം പൂർണവുമാണ്. ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും പൂർണ്ണമായ ദിനോസർ അസ്ഥികൂടവും വൾകെയ്ൻ ആണ്.

ദിനോസറുകളുടെ അസ്ഥികൂടങ്ങൾ മുമ്പും വൻ തുകയ്ക്ക് വിറ്റുപോയിരുന്നു. 1997ൽ ടി റെക്സ് സ്യൂ എന്ന ദിനോസർ അസ്ഥികൂടം 8.4 മില്യൺ യുഎസ് ഡോളറിനും. ഈ വർഷം ആദ്യം അപെക്സ് സ്റ്റെ​ഗോസോറസ് അസ്ഥികൂടവും 44. മില്യൺ യുഎസ് ഡോളറിനും വിറ്റുപോയിരുന്നു. ഈ തുകകളെ വൾകെയ്ൻ തകർക്കുമെന്നാണ് കരുതുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration