ഇടുക്കി നെടുങ്കണ്ടത്ത് വന്‍ ചന്ദന വേട്ട. അഞ്ച് പേര്‍ അറസ്റ്റിലായി. ചോറ്റുപാറ സ്വദേശിയായ അങ്കിള്‍ എന്ന അറിയപ്പെടുന്ന ബാബു, തൂക്കുപാലം സ്വദേശികളായ എസ് അജികുമാര്‍, സച്ചു ബാബു, എസ് ഷിബു എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
പ്രതികളില്‍ നിന്ന് 12 ലക്ഷം രൂപ വിലമതിക്കുന്ന 55 കിലോ ഉണക്ക ചന്ദന കാതല്‍ പിടികൂടി. കേസിലെ പ്രധാന പ്രതി കര്‍ണാടകയിലേക്ക് കടന്നതായാണ് വിവരം. തമിഴ്‌നാട്ടിലെ ഇടനിലക്കാരെ കുറിച്ചും വനം വകുപ്പ് പ്രത്യേക അന്വേഷണസംഘം അന്വേഷണം ആരംഭിച്ചു .
Read Also: കോഴിക്കോട് ജല അതോറിറ്റിയുടെ ബോര്‍ഡ് വച്ച വാഹനത്തില്‍ ചന്ദനം കടത്തി; അഞ്ച് പേര്‍ പിടിയില്‍
വില്‍ക്കാന്‍ സൂക്ഷിച്ചതായിരുന്നു ചന്ദനം. കഴിഞ്ഞയാഴ്ച മോഷ്ടിച്ച ചന്ദനവുമായി മുന്‍ തണ്ടര്‍ബോള്‍ട്ട് അംഗത്തെ വനം വകുപ്പ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ പ്രതികൾ പിടിയിലായത്.
ദിവസങ്ങൾക്ക് മുമ്പ് കോഴിക്കോട് മലാപ്പറമ്പില്‍ ജല അതോറിറ്റിയുടെ ബോര്‍ഡ് വെച്ച വാഹനത്തില്‍ ചന്ദനം കടത്തിയ അഞ്ച് പേര്‍ പിടിയിലായിരുന്നു. കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്ന കാറിലാണ് ചന്ദനം കടത്തിയത്. ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചുപേരെ വനം വകുപ്പ് പിടികൂടി. വാഹനത്തില്‍ നിന്ന് 35 കിലോ ചന്ദനത്തടി പിടിച്ചെടുത്തിരുന്നു.
ഡ്രൈവർ ഉൾപ്പെടെ അഞ്ചു പേരെ വനം വകുപ്പാണ് പിടികൂടിയത്. വാഹനത്തിൽ നിന്ന് 35 കിലോ ചന്ദനത്തടി പിടിച്ചെടുത്തു. ഒളവണ്ണ സ്വദേശി ഷാജുദ്ദീൻ, നല്ലളം സ്വദേശി നൗഫൽ, പന്തീരാങ്കാവ് സ്വദേശികളായ മണി, ശ്യാമപ്രസാദ്, അനിൽ എന്നിവരാണ് പിടിയിലായിരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here