സൈബര്‍ തട്ടിപ്പുകാരുടെ ഏറ്റവും വലിയ തട്ടിപ്പുപരിപാടിയാണ് ആള്‍മാറാട്ടം; പൊലീസ് സൈബര്‍ സെല്‍ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്

1. സൈബര്‍ തട്ടിപ്പുകാരുടെ ഏറ്റവും വലിയ തട്ടിപ്പുപരിപാടിയാണ് ആള്‍മാറാട്ടം. ഇവര്‍ യഥാര്‍ത്ഥ വ്യക്തികളുടെ ഫോട്ടോ മോഷ്ടിച്ച് അതേ പേരിലോ സാമ്യമായ മറ്റ് പേരുകളിലോ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ സൃഷ്ടിക്കുകയും, വ്യക്തികളുമായി ആശയവിനിമയം നടത്തി അവരുമായി വികാരപരമായ ബന്ധം സൃഷ്ടിച്ചെടുക്കുന്നു.

2. നിങ്ങളുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമ എക്കൌണ്ടുകളില്‍ നിന്നും നിങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് ശേഖരിക്കാന്‍ കഴിഞ്ഞേക്കാം. മാട്രിമോണിയല്‍ സൈറ്റുകളില്‍ നല്‍കുന്ന ഫോണ്‍ നമ്പറുകളും വിവരങ്ങളും, ജോലി ആവശ്യാര്‍ത്ഥം വെബ്‌പോര്‍ട്ടലുകളില്‍ നല്‍കുന്ന ബയോഡാറ്റകള്‍ എന്നിവയില്‍ നിന്നെല്ലാം നിങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ തട്ടിപ്പുകാര്‍ ശേഖരിച്ചേക്കാം.

READ ALSO:മലബാര്‍ കാന്‍സര്‍ സെന്ററിലെ എല്ലാ ലാബുകള്‍ക്കും എന്‍.എ.ബി.എല്‍. അക്രഡിറ്റേഷന്‍

3. പണം ആവശ്യപ്പെട്ടുവരുന്ന ടെലിഫോണ്‍ വിളികള്‍, ഇ-മെയില്‍ സന്ദേശങ്ങള്‍, വാട്‌സ്ആപ്പ് ചാറ്റുകള്‍ എന്നിവയോട് സൂക്ഷ്മതയോടെ പ്രതികരിക്കുക. എപ്പോഴും വിശ്വസ്തരുടെ സഹായം തേടുക. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 1930 ടോള്‍ഫ്രീ സൈബര്‍ ഹെല്‍പ്പ്‌ലൈന്‍ സഹായം തേടുക. സൈബര്‍ തട്ടിപ്പു സംബന്ധമായ പരാതികള്‍ നല്‍കുന്നതിന് ദേശീയ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ്ങ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.

https://cybercrime.gov.in/

READ ALSO:സംസ്ഥാനത്ത് ഇന്ന് രാത്രി 11 മണി വരെ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കണം; കെഎസ്ഇബിയുടെ അഭ്യര്‍ഥന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here