ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഓസിസിന് വിജയം. രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 281 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് ബാക്കി നിൽക്കേ ഓസ്ട്രലിയ മറികടന്നു. ആഷസ് ചരിത്രത്തില്‍ തന്നെ പിന്തുടര്‍ന്ന് ജയിക്കുന്ന ഉയര്‍ന്ന നാലാമത്തെ സ്കോറാണിത്.
Also read: ലക്ഷങ്ങൾ വിലയുള്ള മുട്ട; ഈ വിലയ്ക്ക് പിന്നിലുള്ള കാരണം ഇതാണ്
281 വിജയലക്ഷ്യവുമായി അഞ്ചാം ദിനം 4 വിക്കറ്റിന് 107 റൺസ് എന്ന നിലയിലാണ് ഓസിസ് കളി ആരംഭിച്ചത്. അഞ്ചാം ദിനം മഴകാരണം കളി തുടങ്ങാൻ വൈകിയെങ്കിലും ഒടുവിൽ 8 വിക്കറ്റ് നഷ്ടത്തിൽ 282 റൺസ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.197 പന്തിൽ 65 റൺസ് നേടിയ ഉസ്മാൻ ഖവാജയാണ് ഓസിസ് ഇന്നിംഗ്സിലെ ടോപ്പ് സ്കോറർ. പാറ്റ് കമ്മിൻസ് 73 പന്തിൽ പുറത്താവാതെ 44 റൺസ് നേടിയതും ഓസിസ് വിജയത്തിൽ നിർണായകമായി. 3 വിക്കറ്റ് റീഴ്ത്തിയ സ്റ്റുവർട്ട് ബോർഡും രണ്ട് വിക്കറ്റ് വീഴ്ത്തിയ ഒല്ലി റോബിൻസനുമാണ് ഇംഗ്ലീഷ് ബോളിംഗ് നിരയിൽ മികച്ചു നിന്നത്.
രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 273 റൺസിന് ഓൾഔട്ടായിരുന്നു. 46 റൺസ് വീതമെടുത്ത ജോ റൂട്ടും ഹാരി ബ്രൂക്കുമാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർമാർ. ക്യാപ്റ്റൻ ബെൻ സ്റ്റോക്ക്സ് 43 റൺസെടുത്തു. നാല് വിക്കറ്റുമായി ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസും സ്പിന്നർ നഥാൻ ലയണും ബോളിംഗിൽ തിളങ്ങി.
Also read: ഒരു സൈക്കിളിന്റെ വില 18 രൂപ, വൈറലായി ബില്ല്
1948ല്‍ ലീഡ്സില്‍ 404 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതായിരുന്നു ആഷസ് ചരിത്രത്തിലെ തന്നെ ഓസിസിൻ്റെ ഏറ്റവും ഉയര്‍ന്ന പിന്തുടർന്ന് നേടിയ ജയം. ഹെഡിംഗ്ലിയില്‍ നടന്ന മത്സരത്തില്‍ ഓപ്പണര്‍ ആര്‍തര്‍ മോറിസിന്‍റെയും ഇതിഹാസ താരം ഡോണ്‍ ബ്രാഡ്മാന്‍റെയും പുറത്താവാതെ സെഞ്ചുറികളായിരുന്നു ഓസീസിന് അന്ന് റെക്കോർഡ് ജയമൊരുക്കിയത്. 1901-1902ല്‍ അഡ്‌ലെയ്ഡില്‍ 315 റണ്‍സും 1928-29ല്‍ മെല്‍ബണില്‍ 286 റണ്‍സും ഓസ്ട്രേലിയ പിന്തുടര്‍ന്ന് ജയിച്ചെങ്കിലും ഇംഗ്ലണ്ടില്‍ ബ്രാഡ്മാന്‍ യുഗത്തിനുശേഷം ഓസീസിന് പിന്തുടര്‍ന്ന് ജയിക്കേണ്ട ഏറ്റവും ഉയര്‍ന്ന വിജയലക്ഷ്യമാണ് മുന്നിലുള്ളത്.
ഇതിനെല്ലാം പുറമെ എഡ്ജ്ബാസ്റ്റണിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ചേസാണ് ഓസ്ട്രേലിയ നടത്തിയത്.കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ട് ഇന്ത്യക്കെതിരെ നാലാം ഇന്നിംഗ്സില്‍ 378 റണ്‍സ് പിന്തുടര്‍ന്ന് അനായാസം ജയിച്ചതാണ് സ്റ്റേഡിയത്തിലെ മികച്ച ചേസിംഗ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here