ഒപ്പം കളിക്കാൻ വിസമ്മതിച്ചു; ബാഡ്മിൻ്റൺ കളിക്കാരെ ഓടിച്ചിട്ട് തല്ലി എഡിഎം

bihar-adm-badminton

തന്നോടൊപ്പം കളിക്കാന്‍ വിസമ്മതിച്ചതിന് ബാഡ്മിന്റണ്‍ കളിക്കാരെ ഓടിച്ചിട്ട് തല്ലി എഡിഎം. ബിഹാറിലെ മധേപുരയിലെ ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു സംഭവം. ഇതിന്റെ വീഡിയോ വൈറലായി. അതേസമയം, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് എഡിഎം ശിശിര്‍ കുമാര്‍ മിശ്ര അവകാശപ്പെട്ടു. ജില്ലാ മജിസ്ട്രേറ്റ് തരഞ്‌ജോത് സിങ് അന്വേഷണത്തിന് ഉത്തരവിട്ടു.

തിങ്കളാഴ്ച ബിപി മണ്ഡല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് സംഭവം. ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ രണ്ട് പേര്‍ കളിക്കുന്നതാണ് വീഡിയോ. പെട്ടെന്ന്, മിശ്ര മറ്റൊരു കളിക്കാരനെ ഓടിക്കുന്നതും റാക്കറ്റ് എറിയുന്നതും കാണാം. കോര്‍ട്ടില്‍ നിന്ന് പുറത്തുകടക്കുന്നതുവരെ പിന്നാലെ ഓടുന്നത് വീഡിയോയിലുണ്ട്.

Read Also: മുൻ കാമുകനെയും സുഹൃത്തിനെയും ചുട്ടുകൊന്നു: നടി നർഗീസ് ഫക്രിയുടെ സഹോദരി ആലിയ ഫക്രി അറസ്റ്റിൽ

ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ എത്തിയ മിശ്ര പരിശീലിക്കുന്ന കളിക്കാരോട് തന്നോടൊപ്പം കളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശീലനത്തില്‍ മടുത്തെന്ന് പറഞ്ഞ് ഇവര്‍ വിസമ്മതിച്ചു. എന്നാല്‍ ഉദ്യോഗസ്ഥനും ഒപ്പമുണ്ടായിരുന്ന മറ്റ് ചിലരും തുടര്‍ച്ചയായി സമ്മര്‍ദം ചെലുത്തിയതിനെത്തുടര്‍ന്ന് കളിക്കാര്‍ ഒടുവില്‍ മത്സരത്തിന് സമ്മതിച്ചു. മത്സരത്തിനിടെ കളിക്കാരിലൊരാള്‍ തെറ്റായ ഷോട്ട് തൊടുത്തപ്പോള്‍ മിശ്ര ദേഷ്യപ്പെട്ടു. ഉടനെ ഉദ്യോഗസ്ഥന്‍ അവനെ റാക്കറ്റ് ഉപയോഗിച്ച് തല്ലുകയും പിന്നാലെ ഓടുകയുമായിരുന്നു. തടയാന്‍ ശ്രമിച്ച മറ്റൊരു കളിക്കാരനെ ഉദ്യോഗസ്ഥന്‍ മര്‍ദിക്കുകയും കഴുത്തിലും കൈയിലും പരിക്കേല്‍പ്പിക്കുകയും ചെയ്തു. വീഡിയോ കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration