രാജ്യമൊട്ടാകെ ഉപതെരഞ്ഞെടുപ്പുകള്‍ നടക്കുമ്പോള്‍ ബിഹാറില്‍ ആദ്യ അക്കൗണ്ട് തുറക്കാനുള്ള ജന്‍ സൂരജ് പാര്‍ട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനനുമായ പ്രശാന്ത് കിഷോറിന്റെ ആഗ്രഹം തകര്‍ന്നടിഞ്ഞിരിക്കുകയാണ്. ബിഹാറിലെ തരാരി, രാംഗര്‍, ബെലാഗഞ്ച്, ഇമാംഗഞ്ച് എന്നിവിടങ്ങളിലാണ് പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടിയായ ജന്‍ സൂരജ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
രണ്ട് വര്‍ഷത്തോളം സംസ്ഥാനത്തെ താഴെതട്ടിലുള്ളവരില്‍ നിന്നും തുടങ്ങിയ പ്രചരണം, സംസ്ഥാനത്തുടനീളം നടത്തിയ പദയാത്ര, വന്‍ സജ്ജീകരണങ്ങളുമായി നടത്തിയ പ്രചരണങ്ങളെല്ലാം വെള്ളത്തിലായി. നാലു മണ്ഡലങ്ങളിലും കനത്ത തോല്‍വിയാണ് പാര്‍ട്ടി നേരിട്ടത്. മൂന്നു മണ്ഡലങ്ങളില്‍ മൂന്നാം സ്ഥാനത്തും മറ്റൊരിടത്ത് നാലാം സ്ഥാനത്തുമാണ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ ഫിനിഷ് ചെയ്തത്.
ALSO READ: പശ്ചിമബംഗാളില്‍ വന്‍തീപിടിത്തം; വീടുകള്‍ കത്തിനശിച്ചു, വീഡിയോ
പ്രശാന്ത് കിഷോറിന്റെ പ്രതീക്ഷകള്‍ക്ക് കനത്ത മങ്ങലാണ് ഇതോടെയേറ്റത്. ബിജെപി, സിപിഐ -എംഎല്‍ സ്ഥാനാര്‍ത്ഥികള്‍ അറുപതിനായിരത്തിലധികം വോട്ടുകള്‍ നേടിയപ്പോള്‍ ജന്‍ സൂരജ് സ്ഥാനാര്‍ത്ഥി നേടിയത് 5622 വോട്ടാണ്. ബിജെപി സ്ഥാനാര്‍ത്ഥിയുമായി 73133 വോട്ടിന്റെ വ്യത്യാസമാണ് ഉള്ളത്. ഇത് തരാരിയിലെ കണക്കാണ്. രാംഗറില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന സുശീല്‍ കുമാര്‍ സിംഗ് 6513 വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപി, ബിഎസ്പി നേതാക്കള്‍ മികച്ച നേട്ടമുണ്ടാക്കി. ഇമാംഗഞ്ചില്‍ ജിതേന്ദ്ര പാസ്വാന്‍ 37, 103 വോട്ടുകള്‍ നേടിയതാണ് ആകെ ആശ്വാസം. ബെലാഗഞ്ചിലെ സ്ഥാനാര്‍ത്ഥി മുഹമ്മദ് അംജാദ് ആകെ നേടിയത് 17, 285 വോട്ടാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here