ബിഹാറില്‍ 63 ശതമാനം ഒബിസി വിഭാഗം, 36.01 ശതമാനം അതിപിന്നോക്ക വിഭാഗം; ജാതി സർവേ റിപ്പോർട്ട്‌ പുറത്തുവിട്ട് സർക്കാർ

ജാതി സെന്‍സസ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ബിഹാര്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ ജനസംഖ്യയുടെ 63 ശതമാനവും പിന്നാക്ക വിഭാഗക്കാരാണെന്ന് സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രതിപക്ഷ സഖ്യമായ ഇന്ത്യ ഉയര്‍ത്തുന്ന പ്രധാന ആവശ്യങ്ങളിലൊന്നായ ജാതി സെന്‍സസ് ബിജെപിയുടെ എതിര്‍പ്പ് മറികടന്നാണ് ബിഹാര്‍ പൂര്‍ത്തിയാക്കിയത്.

രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ജാതിസെന്‍സസ് പൂര്‍ത്തിയാക്കുന്നത്. 13 കോടിയിലധികം ജനസംഖ്യയുളള ബിഹാറില്‍ 63 ശതമാനവും പിന്നാക്ക വിഭാഗക്കാരാണെന്ന് ബിഹാര്‍ ചീഫ് സെക്രട്ടറി പുറത്തുവിട്ട സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇവയില്‍ 36 ശതമാനവും അതി പിന്നോക്ക വിഭാഗങ്ങളിലുളളവരാണ്. പിന്നോക്ക വിഭാഗം ജനസംഖ്യയുടെ 27.12 ശതമാനവും പട്ടികജാതി വിഭാഗം 19.65 ശതമാനവും പട്ടികവര്‍ഗക്കാര്‍ 1.68 ശതമാനമാണ്.  ജനസംഖ്യയുടെ 15.52 ശതമാനമാണ് ഉയര്‍ന്ന ജാതിക്കാര്‍ അഥവാ ‘സവര്‍ണ്ണര്‍.

ഭൂമിഹാര്‍ 2.86 ശതമാനവും ബ്രാഹ്‌മണര്‍ 3.66 ശതമാനവും കുര്‍മികള്‍ 2.87 ശതമാനവും മുസാഹറുകള്‍ 3 ശതമാനവും യാദവര്‍ 14 ശതമാനവുമാണ്. നിയമപരമായ വെല്ലുവിളികളും ബിജെപി അടക്കമുളള ചില രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പും മറികടന്നാണ് ബിഹാറില്‍ ജാതിസെന്‍സസ് പൂര്‍ത്തിയാക്കിയത്. സാമൂഹിക നീതിക്ക് സര്‍വേ നിര്‍ണായകമാണെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു.ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എല്ലാ വിഭാഗങ്ങളുടെയും വികസനത്തിനും ഉന്നമനത്തിനുമായി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: മണിപ്പുരിലെ ഇന്റര്‍നെറ്റ് നിരോധനം ഒക്ടോബര്‍ ആറുവരെ നീട്ടി

അതേസമയം ബിഹാറിലെ ജാതി സെന്‍സസിനെ എതിര്‍ത്ത് ബിജെപി രംഗത്തെത്തി. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനും സാധാരണക്കാരെയും പാവങ്ങളെയും ഭ്രമിപ്പിക്കാന്‍ മാത്രമാണ് ജാതി സെന്‍സസ് എന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് പ്രതികരിച്ചു. പ്രതിപക്ഷ സഖ്യമായ ഇന്ത്യ ഉയര്‍ത്തുന്ന പ്രധാന ആവശ്യങ്ങളിലൊന്നാണ് ജാതി സെന്‍സസ് നടത്തണമെന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ജെഡിയുവിന് രാഷ്ട്രീയമായ നേട്ടം കൂടിയാണ് ജാതിസെന്‍സസ് പൂര്‍ത്തിയാക്കിയത്.

ALSO READ: ഷാരോണ്‍ വധക്കേസ്: വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണം, സുപ്രീംകോടതിയെ സമീപിച്ച് ഗ്രീഷ്മ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News