ഇന്ത്യ സഖ്യയോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍

ഇന്ത്യ സഖ്യയോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് അസൗകര്യം അറിയിച്ചത്. അടുത്ത സഖ്യയോഗത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഭാവി പദ്ധതികള്‍ തയ്യാറാക്കണമെന്നും നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു. യോഗ തീരുമാനങ്ങള്‍ അടക്കമുളള കാര്യങ്ങള്‍ എല്ലാവരെയും അറിയിച്ചതാണെന്ന് മല്ലികാര്‍ജുന്‍ ഖാർഗെയും പ്രതികരിച്ചു.

Also Read; കോട്ടയ്ക്കൽ നഗരസഭയിൽ എൽഡിഎഫ് പിന്തുണയോടെ മുനിസിപ്പാലിറ്റിയിൽ ലീഗ് വിമത സ്ഥാനാർത്ഥിയ്ക്ക് വിജയം

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ദില്ലിയില്‍ വിളിച്ചു ചേര്‍ത്ത ആദ്യയോഗം മാറ്റിവച്ചതോടെ ഇന്ത്യ സഖ്യത്തില്‍ വിളളല്‍ ഉണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മുതിര്‍ന്ന നേതാക്കളായ നിതീഷ് കുമാറും മമതാ ബാനര്‍ജിയും അഖിലേഷ് യാദവും വിട്ടുനില്‍ക്കുന്നുവെന്നായിരുന്നു പരാമര്‍ശങ്ങള്‍. എന്നാല്‍ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. ഇന്ത്യ സഖ്യ യോഗത്തില്‍ നിന്നും തനിക്ക് മാറി നില്‍ക്കാനാവില്ല. കഴിഞ്ഞ ദിവസം കടുത്ത പനിയായിരുന്നു. അടുത്ത സഖ്യയോഗത്തില്‍ ഭാവി പരിപാടികള്‍ തയ്യാറാക്കണമെന്നും നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു.

Also Read; വ്യാജ വാർത്ത; ഏഷ്യാനെറ്റിനെതിരെ നിയമനടപടിക്കൊരുങ്ങി പി വി അൻവർ എം എൽ എ

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യ സഖ്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് അഖിലേഷ് യാദവും പ്രതികരിച്ചു. എന്നാല്‍ ദില്ലിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലേക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് മമതാ ബാനര്‍ജി പ്രതികരിച്ചിരുന്നു. യോഗ തീരുമാനങ്ങള്‍ അടക്കമുളള കാര്യങ്ങള്‍ എല്ലാവരെയും അറിയിച്ചതാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാർഗെ വ്യക്തമാക്കി. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് ഒറ്റയ്ക്ക് നേരിട്ടതാണ് തോല്‍വിയുടെ ആഘാതം കൂട്ടിയതെന്ന വിലയിരുത്തലാണ് മുന്നണിയിലെ പ്രതിപക്ഷ നേതാക്കള്‍ക്കുളളത്. അതുകൊണ്ട് തന്നെ ഡിസംബര്‍ മൂന്നാം വാരം ചേരുന്ന ഇന്ത്യ സഖ്യയോഗം ഏറെ നിര്‍ണായകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News