ബിഹാറിലെ ഒരു കുടുംബം ഗൂഗിള്‍ മാപ്പുപയോഗിച്ച് ഒടുവില്‍ എത്തിപ്പെട്ടത് കര്‍ണാടകയിലെ കൊടുംകാട്ടില്‍. ബിഹാറില്‍ നിന്നും ഗോവയിലേക്ക് പോവുകയായിരുന്നു കുടുംബം. എന്നാല്‍ ഗൂഗിള്‍ മാപ്പ് ഇവരെ ഷിരോളിര്രും ഹെമ്മഡാഗയ്ക്കും സമീപമുള്ള ഒരു കൊടുവനത്തിലാണ് ഇവരെ കൊണ്ടെത്തിച്ചത്. ചെറിയ ദൂരമുള്ള റൂട്ടായി കണ്ട ഈ ഭാഗത്തെ അപകടം അറിയാതെ എട്ടു കിലോമീറ്ററോളം ഇവര്‍ ഗൂഗിള്‍ മാപ്പ് പറഞ്ഞ വഴിയിലൂടെ സഞ്ചരിച്ചുവെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ALSO READ: ട്രെയിന്‍ എഞ്ചിന് മുകളിലേക്ക് ചാടി വൈദ്യുതാഘാതമേറ്റയാള്‍ മരിച്ചു, സംഭവം യുപിയില്‍
തുടര്‍ന്ന് അപകടം മണത്ത കുടുംബം നല്ലവഴിയോ മൊബൈല്‍ നെറ്റ് വര്‍ക്കോ ഇല്ലാത്ത പ്രദേശത്ത് കുടുങ്ങിയെന്ന് മനസിലാക്കി. പലവട്ടം പുറത്ത് കടക്കാന്‍ ശ്രമിച്ചെങ്കിലും കാടിന് പുറത്തിറങ്ങാന്‍ ഇവര്‍ക്കായില്ല. ഇതോടെ ഒരു രാത്രി കാറിനുള്ളില്‍ തന്നെ ഇവര്‍ക്ക് കഴിയേണ്ടി വന്നു.
നേരം വെളുത്തപ്പോള്‍ ഇവര്‍ നാലു കിലോമീറ്ററോളം കാല്‍നടയായി സഹായത്തിനായി അലഞ്ഞു. ഒടുവില്‍ ഒരിടത്തെത്തിയപ്പോഴാണ് ഇവര്‍ക്ക് എമര്‍ജന്‍സി ഹെല്‍പ്പ് ലൈനായ 112ല്‍ ബന്ധപ്പെടാന്‍ സാധിച്ചു. ഇതോടെ പ്രാദേശിക പൊലീസ് സഹായത്തിനോടിയെത്തി. അധികൃതര്‍ ഇവരെ കണ്ടെത്തുകയും ചെയ്തു.
കഴിഞ്ഞ മാസം, മൂന്നു പേര്‍ ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച് നിര്‍മാണത്തിലിരിക്കുന്ന പാലത്തില്‍ നിന്നും നദിയിലേക്ക് വീണ് മരിച്ചിരുന്നു. യുപിയിലെ ബെറെയ്‌ലി ജില്ലയിലായിരുന്നു സംഭവം. ഗുരുഗ്രാമില്‍ നിന്നും ബെറെയ്‌ലിയിലേക്ക് ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്. അമ്പത് അടി ഉയരത്തില്‍ നിന്നാണ് രാംഗംഗ എന്ന നദിയിലേക്ക് ഇവര്‍ വീണത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here