വിവാദങ്ങളിലും വിദ്വേഷ പരാമർശങ്ങളിലും നിലവിലെ ഗവർണറെയും കടത്തിവെട്ടും പുതിയ ഗവർണർ- അറിയാം രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ

കേരള  ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പകരം ബീഹാർ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കേരളത്തിൻ്റെ പുതിയ ഗവർണറായി ചുമതലയേൽക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ബിജെപി കേന്ദ്ര നേതൃത്വവുമായും അടുത്ത ബന്ധം പുലർത്തുന്നയാളാണ് അർലേക്കർ.

നിലവിലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ പിന്തുടർച്ച അവകാശിയായാണ് രാജേന്ദ്ര അർലേക്കറെ കേന്ദ്രം കേരളത്തിലേക്ക് അയക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ബിജെപി കേന്ദ്ര നേതൃത്വവുമായും അടുത്ത ബന്ധം പുലർത്തുന്ന അർലേക്കർ ചെറുപ്പം മുതൽ  ആർഎസ്എസുകാരനാണ്. 1980 ല്‍ ബിജെപിയിൽ അംഗത്വം നേടിയ അർലേക്കർ രാഷ്ട്രീയത്തിൽ വിവിധ സ്ഥാനങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

ALSO READ: ഭാരതപ്പുഴയിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന കണ്ടെത്തലിൽ പൊലീസ്; 4 പേർ കസ്റ്റഡിയിൽ

ഗോവ മന്ത്രിയായും നിയമസഭാ സ്പീക്കറായും പ്രവർത്തിച്ചിട്ടുണ്ട്.  2021 ൽ ഹിമാചൽപ്രദേശിലും ഗവർണർ സ്ഥാനം വഹിച്ച അർലേക്കറിൻ്റെ നിലപാടുകൾ സംഘപരിവാറിനൊപ്പം ആയിരുന്നു. വിവിധ വിദ്വേഷ പരാമർശങ്ങൾക്കും കാതലാകുന്നതായിരുന്നു രാജേന്ദ്ര അർലേക്കറുടെ പ്രസ്താവനകൾ.

സത്യാഗ്രഹമല്ല ആയുധങ്ങളാണ് ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്ന് തുരത്തിയത് എന്ന  അർലേക്കറുടെ പ്രസ്താവന രാജ്യത്താകെ കോളിളക്കം സൃഷ്ടിച്ചു. മഹാത്മാഗാന്ധിയെ അവഹേളിച്ച പ്രസ്താവനക്കെതിരെ വിമർശനം ശക്തമാകുന്ന സാഹചര്യത്തിലാണ് ബീഹാറിൽ നിന്നും കേരളത്തിലേക്കുള്ള കേന്ദ്രത്തിൻ്റെ പറിച്ചു നടീൽ.

വിസി നിയമനമടക്കം സർവകലാശാലകളെ കാവി വൽക്കരിക്കാനുള്ള ആരിഫ് മുഹമ്മദ്ഖാൻ്റെ ശ്രമങ്ങൾക്കിടയാണ് ബീഹാറിലേക്കുള്ള മാറ്റം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News