‘ബിഹാറുകാരോടാണ്, ഹാൻഡിൽ വിത്ത് കെയറേ…’ 15-ാമത്തെ ദിവസം പത്താമത്തെ പാലവും വീണു; എവിടേം തൊടാതെ നടക്കൂ…സുരക്ഷിതരായിരിക്കൂ

ബിഹാറിൽ പത്താമത്തെ പാലവും തകർന്നു വീണു. സരൺ ജില്ലയിലെ ഗണ്ഡകി നദിക്ക് കുറുകെയുള്ള പാലമാണ് തകർന്നുവീണത്. പതിനഞ്ച് ദിവസത്തിനുള്ളിൽ പത്താമത്തെ പാലമാണ് ഇതോടെ സംസ്ഥാനത്ത് തർന്നുവീഴുന്നത്. പതിനഞ്ച് വർഷം മാത്രം പഴക്കമുള്ള പാലമാണ് തകർന്നുവീണതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കനത്ത മഴയാണ് പാലത്തിന്റെ തകർച്ചയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ.

ALSO READ: ‘ഫ്രീയായി നിലക്കടല വേണം, ഞാനൊരു പൊലീസുകാരനാണ്’, കടക്കാരനോട് തട്ടിക്കയറി എസ് ഐ; വീഡിയോ വൈറലായതോടെ സസ്‌പെൻഷൻ

പണി പൂർത്തിയാകാത്ത 75 മീറ്റർ നീളമുള്ള പാലം മധുബനി എന്ന ഗ്രാമത്തിൽ ജൂൺ 29 ന് തകർന്നു വീണിരുന്നു. ജൂൺ 23 ന് കൃഷൻഗഞ്ചിൽ പണി പൂർത്തിയാകും മുൻപ് പാലം തകർന്നു വീണിരുന്നു. ജൂൺ 22 ന് ഗണ്ടക് കനാലിന് മുകളിൽ നിർമിച്ച പാലവും തകർന്നു വീണിരുന്നു. അരാരിയ എന്ന പ്രദേശത്തും പണിതുകൊണ്ടിരിക്കുന്ന പാലം ജൂൺ 19 നു തകർന്ന് വീണിരുന്നു.

ALSO READ: ‘മയക്കുമരുന്ന് കലർന്ന പാനീയം നൽകി യുവതിയെ ലൈംഗികാതിക്രമത്തിനിരയാക്കി’, റിയൽ എസ്റ്റേറ്റ് സെയിൽസ്‌മാനും സഹായിയും അറസ്റ്റിൽ: സംഭവം ഹൈദരാബാദിൽ

വലിയ വിമർശനങ്ങളാണ് ബിഹാറിൽ ഈ സംഭവങ്ങളെ തുടർന്ന് സർക്കാരിനെതിരെ ഉയരുന്നത്. കൺസ്ട്രക്ഷനിലെ പ്രശ്‌നങ്ങളാണ് പാലം തകരാൻ കാരണമെന്ന് പറഞ്ഞു സർക്കാർ കയ്യൊഴിയാൻ ശ്രമിച്ചെങ്കിലും ഭരണത്തിലെ പ്രശ്നം തന്നെയാണ് സമൂഹ മാധ്യമങ്ങൾ അടക്കം ഇപ്പോൾ എടുത്തു കാട്ടുന്നത്. വികസന പ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന പണം ശരിയായി വിനിയോഗിക്കാൻ കഴിയാത്തതാണ് പ്രശ്നമെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News