‘രാഹുൽ ഗാന്ധിയുടെ പ്രസംഗം കേട്ട് എന്റെ കയ്യിലിരുന്ന പാൽപാത്രം താഴെ വീണു’ ; 250 രൂപ നഷ്ടപരിഹാരം വേണമെന്ന് യുവാവിൻ്റെ പരാതി

rahul gandhi

രാഹുൽ ഗാന്ധിയുടെ പ്രസംഗം കേട്ട് കയ്യിലിരുന്ന പാൽപാത്രം താഴെ വീണുവെന്നും ഇതിന്റെ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് യുവാവ് രംഗത്ത്. ബീഹാർ സ്വദേശിയാണ് 250 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

ബീഹാർ സ്വദേശിയായ മുകേഷ് കുമാർ ചൗധരിയാണ് പരാതിക്കാരൻ. പ്രസംഗത്തിനിടെ രാഹുൽ ഗാന്ധി ആർഎസ്എസിനെതിരെ നടത്തിയ പരാമർശം കേട്ട് താൻ ഞെട്ടിപ്പോയെന്നും ഇതിന് പിന്നാലെ കയ്യിലുണ്ടായിരുന്ന പാൽ പത്രം താഴെ വീണെന്നുമാണ് യുവാവ് പരാതിയിൽ പറയുന്നത്. കയ്യിലുണ്ടായിരുന്ന ബക്കറ്റിൽ അഞ്ച് ലിറ്റർ പാലുണ്ടായിരുന്നെന്നും ഇത് മുഴുവൻ താഴെപ്പോയെന്നും ഇയാൾ പരാതിയിൽ പറയുന്നുണ്ട്.

ALSO READ; സെയ്ഫ് അലി ഖാൻ ആശുപത്രി വിട്ടു

ബിജെപിയും ആർഎസ്എസും രാജ്യത്തെ ഓരോ സ്ഥാപനത്തെയും പിടിച്ചെടുത്തെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന തൻറെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും മാനസിക വിഷമം ഉണ്ടാക്കി എന്നും മുകേഷ് പരാതിയിൽ പറയുന്നു. സംഭവത്തിൽ രാജ്യദ്രോഹക്കുറ്റത്തിന് ഭാരതീയ ന്യായ സംഹിതയിലെ 152 വകുപ്പ് ചുമത്തി രാഹുലിനെ വിചാരണ ചെയ്യണമെന്നും മുകേഷ് ആവശ്യപ്പെട്ടു.

ENGLISH NEWS SUMMARY: Man demanded that the milk container he was holding fell down while he hearing the speech of Rahul Gandhi and he should be compensated.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News