ജാതി സെന്‍സസിന്റെ അടിസ്ഥാനത്തില്‍ സംവരണം ഉയര്‍ത്താനുളള തീരുമാനം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ ബിഹാര്‍ സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്. ജാതി സംവരണം 65 ശതമാനമായി ഉയര്‍ത്തിയ ബിഹാര്‍ സര്‍ക്കാര്‍ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. എന്‍ഡിഎ ഘടകകക്ഷിയെന്ന നിലയില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ കേന്ദ്രക്കാര്‍ സ്വീകരിക്കുന്ന നിലപാടും ഏറെ പ്രസക്തമാണ്. ബിഹാറില്‍ മഹാസഖ്യ സര്‍ക്കാരിന്റെ ഭാഗമായി നില്‍ക്കുമ്പോഴായിരുന്നു നിതീഷ് കുമാര്‍ സര്‍ക്കാര്‍ ജാതിസെന്‍സസ് നടപ്പാക്കിയത്. 65 ശതമാനത്തോളം പേര്‍ പിന്നോക്ക വിഭാഗക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തു.
Also Read: സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പിന്റെ സർക്കുലറിനെതിരെ പ്രതിഷേധവുമായി ഇരിഞ്ഞാലക്കുട രൂപതയിലെ വൈദികർ
ഇതിന്റെ അടിസ്ഥാനത്തിലാണ് പിന്നോക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉണ്ടായിരുന്ന സംവരണം 50 ശതമാനത്തില്‍ നിന്നും 65 ശതമാനമാക്കി ഉയര്‍ത്തി വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാല്‍ ഇത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14,16, 20 എന്നിവയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ പട്‌ന ഹൈക്കോടതി സര്‍ക്കാര്‍ തിരിച്ചടിയായി വിജ്ഞാപനം റദ്ദാക്കി. ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് നിതീഷ് കുമാര്‍ സര്‍ക്കാര്‍. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ എന്‍ഡിഎ പാളയത്തിലെത്തിയ നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ തീരുമാനം ദേശീയതലത്തിലും പ്രസക്തമാണ്.
Also Read: വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം; കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ യോഗ ദിനപരിപാടി റദ്ദാക്കി
ജാതി സെന്‍സസിനെയും ഇവ അടിസ്ഥാനമാക്കിയുളള സംവരണത്തെയും എതിര്‍ക്കുന്ന നയമാണ് നരേന്ദ്രമോദിക്കും ബിജെപിക്കുമുളളത്. എന്നാല്‍ മൂന്നാം മോദി സര്‍ക്കാര്‍ രൂപീകരണത്തില്‍ ജെഡിയുവിന്റെ പിന്തുണയും നിര്‍ണായകമായതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട് ഏറെ ശ്രദ്ധേയമാണ്. സുപ്രീംകോടതിയില്‍ നിന്നും കേന്ദ്രനിലപാട് ആരായുന്ന പശ്ചാത്തലമുണ്ടായാല്‍ ബിജെപി നയത്തില്‍ മാറ്റം വരുത്തുമോയെന്നതാണ് ഉറ്റുനോക്കുന്നത്. മറിച്ചാണെങ്കില്‍ മുന്നണിഐക്യത്തില്‍ വിളളല്‍ ഉണ്ടാകാനുളള സാധ്യതയും തളളിക്കളയാനാകില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here