പ്രതിയെ അറസ്റ്റ് ചെയ്യാന്‍ എത്തിയ പൊലീസുകാരെ ആക്രമിച്ച് കുടുംബക്കാര്‍; ഒടുവില്‍ സംഭവിച്ചത്!

ബിഹാറിലെ ദര്‍ഭാംഗ ജില്ലയില്‍ പ്രതിയെ തേടിയെത്തിയ പൊലീസുകാര്‍ക്ക് നേരെ പ്രതിയുടെ കുടുംബത്തിന്റെ അതിക്രമം. ശനിയാഴ്ചയാണ് സംഭവം. ഇതോടെ ഇരുകൂട്ടരും തമ്മില്‍ വലിയ സംഘര്‍ഷമുണ്ടാകും. സ്ത്രീധനവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ ജിതേന്ദ്ര യാദവിനെ തേടിയാണ് പൊലീസ് അയാളുടെ വീട്ടിലെത്തിയത്.

ALSO READ: എ വി റസല്‍ സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളില്‍ ഒരു കൂട്ടം ആളുകള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേര കല്ലെറിയുന്നതും അവരുടെ തോക്കു പിടിച്ചുപറിക്കാനും ശ്രമിക്കുന്നത് കാണാം. രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ഒരു കോണ്‍സ്റ്റബിളിനും സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ALSO READ: ആത്മഹത്യാ ശ്രമത്തിന് മുന്‍പ് വയനാട് ഡി സി സി ട്രഷറര്‍ കോണ്‍ഗ്രസ് നേതാക്കളുമായി ഫോണില്‍ സംസാരിച്ചു; നിര്‍ണായക കണ്ടെത്തല്‍

കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് പൊലീസ് പ്രതിയെ തിരഞ്ഞ് സംഭവ സ്ഥലത്തെത്തിയത്. പിന്നാലെ പ്രതിയുടെ ബന്ധുക്കളും മറ്റ് പ്രാദേശികരും ചേര്‍ന്ന് പൊലീസിനെ ആക്രമിച്ചു. അവസാനം ജനക്കൂട്ടത്തെ ഒഴിപ്പിക്കാന്‍ പ്രദേശത്തേക്ക് അധിക സുരക്ഷയ്ക്കായി പൊലീസുകാരെ വിന്യസിച്ചു.

പ്രദേശവാസികളെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കുട്ടികളെ തള്ളിവിട്ടതിനാലാണ് തങ്ങള്‍ക്ക് വെടിവെയ്ക്കാന്‍ കഴിയാതെ പോയതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെയും മറ്റ് അഞ്ച് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News