യുവതിയെ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ ബിഹാർ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു. യുവതിക്കെതിരെയുള്ള കേസിൽ ഇളവ് നൽകാമെന്നും ജയിലിൽ പോകേണ്ടെങ്കിൽ തനിക്ക് ഒപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്നും പറഞ്ഞാണ് പൊലീസ് ഉദ്യോഗസ്ഥൻ യുവതിയെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചത്.
കഴിഞ്ഞ ദിവസം ഒരു സ്വകാര്യ വസതിയിൽ വെച്ച് രണ്ട് വർഷം മുൻപ് രജിസ്റ്റർ ചെയ്ത കേസിന്റെ കാര്യത്തെ പറ്റി സംസാരിക്കാമെന്ന് പറഞ്ഞാണ് പൊലീസ് ഉദ്യോഗസ്ഥൻ യുവതിയെ വിളിച്ചു വരുത്തിയത്. തുടർന്ന് ഉദ്യോഗസ്ഥൻ തന്നോട് മോശമായി പെരുമാറിയതോടെ യുവതി മൊബൈലിൽ ഇത് പകർത്താൻ ആരംഭിച്ചു. ഈ ദൃശ്യം പകർത്തിയതിലാണ് പൊലീസ് ഉദ്യോഗസ്ഥന്റെ ഭീഷണി തെളിഞ്ഞത്.
ALSO READ; പമ്മി പമ്മി പിന്നാലെ, ഗണ്ണിൽ സൈലൻസർ; ബ്രയാനെ വെടിവെച്ച് കൊല്ലുന്ന ദൃശ്യങ്ങൾ പുറത്ത്
ജയിലിൽ പോകേണ്ടങ്കിൽ താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണം, എന്ന് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തുന്നത് വിഡിയോയിൽ വ്യക്തമാണ്. വീഡിയോ പിന്നീട് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സമസ്തിപ്പൂർ എസ്പി ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ കേസെടുത്തിട്ടുണ്ടെന്നും തുടർ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചിട്ടുണ്ട്.
बिहार :जेल नहीं जाना है तो मेरे साथ सेक्स करो', दारोगा का अश्लील हरकत करते वीडियो वायरल,समस्तीपुर जिले के पटोरी थाने में तैनात एक दारोगा का युवती से अश्लील हरकत करते वीडियो आया सामने @bihar_police @Samastipur_Pol #Bihar #BiharNews #Samastipur pic.twitter.com/AutsP5GlpF
— FirstBiharJharkhand (@firstbiharnews) December 4, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here