പ്രതിശ്രുത വധുവിനെ പൊലീസ് ഉദ്യോഗസ്ഥന്‍ വെടിവെച്ചു, ആത്മഹത്യാശ്രമം പാളി

വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് പ്രതിശ്രുത വധുവിന് വെടിയേറ്റു. ബിഹാറിലെ മുങ്കറില്‍ ഞാറാഴ്ചയാണ് സംഭവം. മഹേഷ്പുര്‍ സ്വദേശിനിയായ അപൂര്‍വകുമാരി (26) ആണ് അക്രമത്തിനിരയായത്. പാട്‌നയിലെ പൊലീസ് ഉദ്യോഗസ്ഥനായ അമന്‍ കുമാറാണ് യുവതിയെ വെടിവെച്ചത്.

ഞായറാഴ്ച വിവാഹ മേക്കപ്പിനെത്തിയപ്പോഴാണ് യുവതിക്ക് പിന്നില്‍ നിന്ന് വെടിയേറ്റത്. അപൂര്‍വയ്ക്ക് പിന്നാലെ എത്തിയ അമന്‍ പുറകില്‍ നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു. ഇടത് തോളിലാണ് വെടിയേറ്റത്. വെടിയുണ്ട ശരീരം തുളച്ച് പുറത്തുവന്നു.യുവതിയെ വെടിവെച്ച ശേഷം സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്യാന്‍ അമന്‍ ശ്രമിച്ചെങ്കിലും പാര്‍ലര്‍ ജീവനക്കാര്‍ തടയുകയായിരുന്നു.

അപൂര്‍വ വ്‌സ്ത്രം ധരിക്കുന്ന സമയത്താണ് ഇയാള്‍ പുറകില്‍ നിന്ന് വെടിവച്ചതെന്ന് ബ്യൂട്ടിപാര്‍ലറിലെ ജീവനക്കാര്‍  പൊലീസിനോട് വിശദീകരിച്ചു. ഇരുവരും ഒരുമിച്ചെത്തിയതിനാല്‍ ബന്ധുക്കളാണെന്ന് കരുതിയതായും ജീവനക്കാര്‍ പറഞ്ഞു.

അപൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം നടക്കുകയാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News