അപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം കനാലിലേക്ക് വലിച്ചെറിഞ്ഞ് ബീഹാര്‍ പൊലീസ്

അപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം പാലത്തില്‍ നിന്ന് കനാലിലേക്ക് തള്ളി ബീഹാര്‍ പൊലീസ്. ധോധി പാലത്തില്‍ നിന്നാണ് 3 പൊലീസുകാര്‍ ചേര്‍ന്ന് മൃതദേഹം കനാലിലേക്ക് ഇട്ടത്. ബിഹാറിലെ മുസഫര്‍പൂരിലെ ഫാകുലി ഒ.പി ഏരിയയിലാണ് സംഭവം. വാഹനാപകടത്തില്‍ മരിച്ചയാളുടെ മൃതദേഹമാണ് 2 പൊലീസുകാര്‍ ചേര്‍ന്ന് വലിച്ചിഴച്ച് മൂന്നാമതൊരാളുടെ സഹായത്തോടെ കനാലിലേക്ക് വലിച്ചറിഞ്ഞത്.

Also Read: പ്രശ്നം പലസ്തീൻ ജനതയുടെ മാത്രം വിഷയമല്ല; പിന്തുണയുമായി കുവൈത്ത്

നാട്ടുകാര്‍ നോക്കിനില്‍ക്കുമ്പോളാണ് പൊലീസ് ഈ ക്രൂരകൃത്യം ചെയ്തത്. സംഭവം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പൊലീസിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. വീഡിയോ വൈറലായതോടെ വലിച്ചെറിഞ്ഞ ഭാഗങ്ങള്‍ കനാലില്‍ നിന്ന് പൊലീസ് വീണ്ടെടുക്കുകയും പോസ്റ്റ്മോര്‍ട്ടത്തിന് അയക്കുകയും ചെയ്തു.

‘ഞായറാഴ്ച രാവിലെയാണ് വൃദ്ധന്‍ അപകടത്തില്‍പ്പെട്ട് മരിച്ചത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മരിച്ചയാളുടെ മൃതദേഹം ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു’ മുസഫര്‍പൂര്‍ പൊലീസിന്റെ പ്രസ്താവനയില്‍ പറയുന്നു.

Also Read: നിയമന തട്ടിപ്പ് കേസ്; ചോദ്യം ചെയ്യൽ ഇന്ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News